ജന്മദിനാഘോഷത്തിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവ കേക്ക് മുറിക്കുന്നു. മനോജ് മുത്തേടൻ എംഎൽഎ, മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ തെയോഫിലോസ്,
കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് മാർ ജോസഫ് ബാവയുടെ 66-ാംമത് ജന്മദിനാഘോഷം ലളിതമായ ചടങ്ങുകളോടെ നടന്നു. തിരുവാങ്കുളം ക്യംതാ സെമിനാരിയിലെ സെന്റ് ജോർജ് കത്തീഡ്രലിൽ രാവിലെ ഏഴിന് ശ്രേഷ്ഠ ബാവാ കുർബാന അർപ്പിച്ചു.
തുടർന്ന് കേക്ക് മുറിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, ഐസക് മാർ ഒസ്താത്തിയോസ് എന്നിവരും സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, കൊച്ചി ഭദ്രാസന ഭാരവാഹികൾ, സഭാ വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, നിരവധി വൈദികർ എന്നിവരും പങ്കെടുത്തു.
വൈകീട്ട് നാലിന് പാത്രിയർക്കാ സെന്ററിൽ സഭാ സമിതികൾ ചേർന്ന് ശ്രേഷ്ഠ ബാവയ്ക്ക് ആശംസകൾ അർപ്പിച്ചു.
Tags : Birthday of the Supreme Catholicos Nattuvishesham DistrictNews