എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജ് ലഹരിക്കെതിരേ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നു.
കാലടി: കാലടി ബ്രഹ്മാനന്ദോദയം ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് (നാഷണല്‍ സര്‍വീസ് സ്കീം) യൂണിറ്റിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ഓട്ടന്തുള്ളല് സംഘടിപ്പിച്ചു.
എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജാണ് ഓട്ടന്തുള്ളല് അവതരിപ്പിച്ചത്. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആർ. സുപ്രഭ, സംസ്കൃതാധ്യാപകൻ പി.എൻ. സുജിത് എന്നിവര്‍ സംസാരിച്ചു.