അസീസി ശാന്തികേന്ദ്രയിൽ കാസ് സംഘടിപ്പിച്ച സംസ്ഥാന പ്രഫഷണൽ നാടകമേള മന്ത്രി റോജി എം. ജോൺ ഉദ് ഘാടനം ചെയ്യുന്നു.
അങ്കമാലി: കറുകുറ്റി ആർട്സ് സൊസൈറ്റിയുടെ ഏഴാമത് സംസ്ഥാന പ്രഫഷണൽ നാടകമേള തുടങ്ങി. അസീസി ശാന്തികേന്ദ്രയിൽ നടക്കുന്ന നാടക മേളയിൽ കേരളത്തിലെ പ്രമുഖ നാടക സമിതികളുടെ മികച്ച നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. മന്ത്രി റോജി എം. ജോൺ നാടകമേള ഉദ്ഘാടനം ചെയ്തു.
കാസ് പ്രസിഡന്റ് ജോണി പള്ളിപ്പാടൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ദിനത്തിൽ നാടകം സ്പോൺസർ ചെയ്ത നവ്യ ബേക്കേഴ്സ് മാനേജിംഗ് ഡയറക്ടർ ബിജു ചക്യേത്തിനെ ചടങ്ങിൽ ആദരിച്ചു.