ആവോലി പരീയ്ക്കപ്പീടികയിലുണ്ടായ അപകടത്തിൽ തകർന്ന കാർ.
വാഴക്കുളം: ആവോലി പരീയ്ക്കപ്പീടികയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് അപകടം. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന് വള്ളിക്കട വഴിയിൽ വലത്തേക്കു തിരിയാൻ തുടങ്ങിയ കാറിന്റെ പിൻവശത്ത് പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. എതിർദിശയിൽ വരികയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസിന്റെ സൈഡിലും ബസ് ഇടിച്ചു.