മൂവാറ്റുപുഴയില്‍ നടന്ന എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ വിജയികളായ എറണാകുളം ഉപജില്ലയ്ക്കുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാക
മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്. രണ്ട് ദിവസങ്ങളിലായി നടന്ന മേളില് 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ ഉപജില്ലകളാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനത്തെത്തിയത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി സമ്മാനദാനം നിര്‍വഹിച്ചു.
സ്കൂളുകളില്‍ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസ്(394) ഓവറോള്‍ ചാമ്പ്യന്മാരായി. കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസ്(388), എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ്(334), പിറവം എംകെഎംഎച്ച്എസ്(323), ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്(319) എന്നിവയാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലെത്തിയ സ്കൂളുകള്‍.
സയന്‍സ് മേളയില്‍ എച്ച്എസ് വിഭാഗത്തില്‍ 77 പോയിന്റോടെ ആലുവയും എറണാകുളവും ഒന്നാമതെത്തി. എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ 95 പോയിന്റോടെ ആലുവയാണ് ജേതാക്കൾ. സ്കൂളുകളില്‍ എച്ച്എസ് വിഭാഗത്തില്‍ ഫോര്‍ട്ട്കൊച്ചി സെന്റ് മേരീസ് എഐജിഎച്ച്എസും(34), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ 44 പോയിന്റുമായി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസുമാണ് ഒന്നാമത്.
ഗണിത ശാത്രമേളയില്‍ എച്ച്എസ്, എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗങ്ങളില്‍ യഥാക്രമം 134, 139 പോയിന്റുകളോടെ നോര്‍ത്ത് പറവൂരാണ് ആദ്യസ്ഥാനത്ത്. സ്കൂളുകളില്‍ എച്ച്എസ് വിഭാഗത്തില്‍ കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസും(68), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ മുവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസും(82) ജേതാക്കളായി.
സോഷ്യല്‍ സയന്‍സ് ഫെസ്റ്റില്‍ എച്ച്എസ് വിഭാഗത്തില്‍ 82 പോയിന്റുമായി കോലഞ്ചേരിയും, എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ 89 പോയിന്റുമായി എറണാകുളവുമാണ് ജേതാക്കൾ. സ്കൂളുകളില്‍ എച്ച്എസ് വിഭാഗത്തില്‍ ഞാറല്ലൂര്‍ ബേത്ലഹേം ദയറ എച്ച്എസ്(41), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്(39) എന്നിവരാണ് ഒന്നാമത്.
പ്രവൃത്തി പരിചയമേളയില്‍ എച്ച്എസ് വിഭാഗത്തില്‍ നോര്‍ത്ത് പറവൂര്‍(369), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ എറണാകുളം(346) എന്നിവർ ഒന്നാമതെത്തിയപ്പോൾ സ്കൂളുകളില്‍ എച്ച്എസ് വിഭാഗത്തിൽ സെന്റ്ജോസഫ്സ് ഗേള്‍സ് എച്ച്എസ്(112), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ ഗാര്ഡിയന് എയ്ഞ്ചല്‍സ് ഇഎംഎച്ച്എസ് മണ്ണൂര്‍(99) എന്നിവരും ജേതാക്കളായി.
ഐടി മേളയില്‍ എച്ച്എസ് വിഭാഗത്തിൽ എറണാകുളം(77), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ നോര്‍ത്ത് പറവൂര്‍(79) എന്നിവരാണ് ഒന്നാമത്. സ്കൂളുകളില്‍ എച്ച്എസ് വിഭാഗത്തില്‍ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസും(34), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസ് 31 പോയിന്റോടെയും ഒന്നാംസ്ഥാനത്തെത്തി.
Tags : Champions Nattuvishesham DistrictNews