x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നം ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ ലൈ​സ​ൻ​സ് തെ​റി​ച്ചു

വെബ്ഡെസ്ക്
Published: November 11, 2026 02:20 AM IST | Updated: November 11, 2026 02:20 AM IST

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ അ​ഞ്ച് പേ​ർ​ യാ​ത്രചെ​യ്യുന്നതി​ന്‍റെ ദൃ​ശ്യം.

കാ​ക്ക​നാ​ട്: ര​ണ്ടു​പേ​ർ​ക്ക് മാ​ത്രം യാ​ത്ര​ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ അ​ഞ്ച് പേ​ർ യാ​ത്ര​ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്‌​കൂ​ട്ട​ർ ഓ​ടി​ച്ച യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് താ​ൽ​കാ​ലി​ക​മാ​യി റ​ദ്ദു​ചെ​യ്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. റോ​ഡ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന​ത് പ​തി​വാ​യി​ട്ടും അ​മി​ത​വേ​ഗ​ത്തി​ലും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലും ജ​ൻ​സി​ക​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക വ​ള​ർ​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ് തൃ​ക്കാ​ക്ക​ര​യി​ലെ സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു സ്കൂ​ട്ട​റി​ൽ അ​പ​ക​ട​ക​ര​മാ​യ വേ​ഗ​ത​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത് വൈ​റ​ലാ​യ​ത്. മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളും ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ​സം​ഘ​ത്തി​ന്‍റെ യാ​ത്ര ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​വ​ർ ദൃ​ശ്യം പ​ക​ർ​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് അ​യ​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ​രി​ശോ​ധി​ച്ച് വാ​ഹ​നം ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​യെ​യും ഒ​പ്പ​മു​ള്ള​വ​രെ​യും ക​ണ്ടെ​ത്തി വി​ളി​ച്ചു​വ​രു​ത്തി​യ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ സ്കൂ​ട്ട​ർ ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ ലൈ​സ​ൻ​സ് താ​ൽ​കാ​ലി​ക​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​വ​ര​ട​ക്കം മ​റ്റു നാ​ലു​പേ​രെ​യും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം സം​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

Tags : Student loses license Nattuvishesham DistrictNews

Recent News

Corehub Up