x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ര്‍​ന്നു​വീ​ണ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ദി​വ​സ​ങ്ങ​ളാ​യി റോ​ഡ​രി​കി​ല്‍ ത​ന്നെ

വെബ്ഡെസ്ക്
Published: November 11, 2026 02:44 AM IST | Updated: November 11, 2026 02:44 AM IST

മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ര്‍​കു​ന്നം ജം​ഗ്ഷ​നി​ല്‍ വാ​ഹ​ന​മി​ടി​ച്ച് ത​ക​ര്‍​ന്നു​വീ​ണ ഹൈ​മാ​സ്റ്റ് ലൈ​റ്റ്.

മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ര്‍​കു​ന്നം ജം​ഗ്ഷ​നി​ല്‍ വാ​ഹ​ന​മി​ടി​ച്ച് ത​ക​ര്‍​ന്നു​വീ​ണ ഹൈ​മാ​സ്റ്റ് ലൈ​റ്റ് റോ​ഡ​രി​കി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യാ​ത്ത​ത് വ്യാ​പാ​രി​ക​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​ത​മാ​കു​ന്നു. അ​പ​ക​ടം ന​ട​ന്ന് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഹൈ​മാ​സ്റ്റ് ലൈ​റ്റ് നീ​ക്കം ചെ​യ്യാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.
‌

റോ​ഡി​നോ​ടു ചേ​ര്‍​ന്ന് ഹൈ​മാ​സ്റ്റ് ലൈ​റ്റ് കി​ട​ക്കു​ന്ന​തി​നാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നും സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വെ​ളി​ച്ച​ക്കു​റ​വു​ള്ള സ​മ​യ​ത്ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും പോ​സ്റ്റി​ല്‍ ത​ട്ടി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.
ജം​ഗ്ഷ​നി​ലെ പ്ര​ധാ​ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ക​ര്‍​ന്ന​തോ​ടെ രാ​ത്രി​യി​ല്‍ പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​യെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. റോ​ഡ​രി​കി​ല്‍ ത​ട​സ​മാ​യി കി​ട​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്ത് ഗ​താ​ഗ​ത സൗ​ക​ര്യം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും, പു​തി​യ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച് ജം​ഗ്ഷ​നി​ലെ വെ​ളി​ച്ച​ക്കു​റ​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Collapsed High-Mast Light Nattuvishesham DistrictNews

Recent News

Corehub Up