x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പാ​വൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സും ഞാ​റ​ല്ലൂ​ർ ബ​ത്‌​ല​ഹേം ദ​യ​റ ഹൈസ്കൂളും വി​ജ​യി​ക​ൾ

വെബ്ഡെസ്ക്
Published: November 11, 2026 02:00 AM IST | Updated: November 11, 2026 02:00 AM IST

വി​സ് കി​ഡ് ക്വി​സ് മ​ത്സ​രം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ലു​വ: സ്‌​റ്റു​ഡ​ന്‍റ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വി​സ് കി​ഡ് 2026 ചാ​മ്പ്യ​ൻ​ഷി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം ന​ട​ത്തി. ആ​ലു​വ ഐ​എം​എ ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​രം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ ഞാ​റ​ല്ലൂ​ർ ബ​ത്‌​ല​ഹേം ദ​യറ ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ സൂ​സ​ൻ കു​ര്യാ​ക്കോ​സ്, സാ​റ കു​ര്യാ​ക്കോ​സ്, ശ്രേ​യ ശ്രീ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. നോ​ർ​ത്ത് പ​റ​വൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ളി​ലെ നി​ര​ഞ്ജ​ൻ എ​സ്. പ്ര​ഭു, റൂ​ത്ത് എ​ലി​സ​ബ​ത്ത്, മ​രി​യ ലി​ബി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മി​നാ​ണ് ര​ണ്ടാം സ്ഥാ​നം, കൈ​താ​രം ഗ​വ. എ​ച്ച്എ​സ്എ​സി​ലെ ഡി.​എ​സ്. ഭ​ദ്ര, കെ.​എ​സ്. അ​ല​ൻ ആ​ന്‍റ​ണി, ല​ക്ഷ്മി നി​യ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ ഗ​വ. ബോ​യ്സ് എ​ച്ച്എ​സ്എ​സി​ലെ എം. ​അ​ശ്വി​ൻ, അ​ലോ​ക് അ​ഭി​ലാ​ഷ്, അ​ന്ന മ​രി​യ ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മി​നാ​ണ് ഒ​ന്നാം സ്ഥാ​നം. ചെ​റു​വ​ട്ടൂ​ർ ഗ​വ. മോ​ഡ​ൽ എ​ച്ച്എ​സ്എ​സി​ലെ സി.​എം. മു​ഹ​മ്മ​ദ് അ​ലി റി​ഹാ​ൻ, കെ.​എ​സ്. വ​രു​ൺ കൃ​ഷ്ണ, എം. ​വേ​ദ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യ​ത്. മൂ​ന്നാം സ്ഥാ​നം നോ​ർ​ത്ത് പ​റ​വൂ​ർ ശ്രീ​നാ​രാ​യ​ണ എ​ച്ച്എ​സ്എ​സ് ഹൃ​ഷി​കേ​ഷ് ആ​ർ. പ്ര​ഭു, എ.​എ​സ്. അ​ജ​വി​ൻ സാ​വി​യോ, എം.​എ​സ്. അ​ർ​ജു​ൻ എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും. വി​ജ​യി​ക​ൾ​ക്ക് ആ​ലു​വ ഡി​വൈ​എ​സ്പി എം. ​ബൈ​ജു പൗ​ലോ​സ് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക്യാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. തോ​മ​സ് വി​ൽ​സ​ൺ ആ​യി​രു​ന്നു ക്വി​സ് മാ​സ്‌​റ്റ​ർ. സ​ഹാ​യി​ക​ളാ​യി സോ​ന സാ​ബു, ശ്രീ​ല​ഷ്മി എം. ​ത​ങ്ക​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags : ????? ????? 2026 Nattuvishesham DistrictNews

Recent News

Corehub Up