x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​നി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

വെബ് ഡെസ്ക്
Published: July 23, 2026 11:38 PM IST | Updated: July 23, 2026 11:38 PM IST

നേ​തൃ​യോ​ഗം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു​.

ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​നി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്ന​ണി​ക​ള്‍. യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, ബി​ജെ​പി മു​ന്ന​ണി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍​മസ​മി​തി രൂ​പീ​ക​രി​ക്കാ​നും വാ​ര്‍​ഡ് ക​മ്മി​റ്റി​ക​ള്‍ സ​ജീ​വ​മാ​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു.

മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എം​എ​ല്‍​എ വി​നു ജോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് നേ​തൃ​യോ​ഗ തീ​രു​മാ​നം.
ജി​ല്ലാ​ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന വി​നു ജോ​ബ് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​നി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സി​റ്റിം​ഗ് അംഗം മഞ്ജു സു​ജി​ത്തി​നെ 720 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നു ജോ​ബ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സ്ഥാ​നാ​ര്‍​ഥിനി​ര്‍​ണ​യം സം​ബ​ന്ധി​ച്ചു​ള്ള ച​ര്‍​ച്ച​ക​ളും യു​ഡി​എ​ഫി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

ഇ​ന്നും നാ​ളെ​യു​മാ​യി ച​ര​ല്‍​ക്കു​ന്നി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള​ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന ക്യാ​മ്പി​ല്‍ തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ന്‍ നി​ല​നി​ര്‍​ത്താ​നു​ള്ള സ​ജീ​വ ച​ര്‍​ച്ച​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് പാ​ര്‍​ട്ടി​ വൃ​ത്ത​ങ്ങ​ള്‍ സൂ​ച​ന ന​ല്‍​കു​ന്ന​ത്.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു, ക​ണ്‍​വീ​ന​ര്‍ മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, വി.​ജെ. ലാ​ലി, പി.​എ​ച്ച്. നാ​സ​ര്‍, ജോ​മി ജോ​സ​ഫ്, കെ.​എ. ജോ​സ​ഫ്, ബാ​ബു കോ​യി​പ്പു​റം, പി.​എം. ക​ബീ​ര്‍, ജോ​ര്‍​ജു​കു​ട്ടി മാ​പ്പി​ള​ശേ​രി, സോ​ണി കു​ട്ടം​പേ​രൂ​ര്‍, ജോ​ബി​ന്‍ എ​സ് കൊ​ട്ടാ​രം, മോ​ട്ടി​മു​ല്ല​ശേ​രി, ബി​ജി തോ​മ​സ്,ബി​നു മൂ​ല​യി​ല്‍, ബാ​ബു കു​രീ​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​തേ​സ​മ​യം എ​ല്‍​ഡി​എ​ഫും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട യോ​ഗ​ങ്ങ​ളും സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ളും എ​ല്‍​ഡി​എ​ഫി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ബി​ജെ​പി​യും തെ​രഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ര്‍​ഡു​ക​ളും തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ര്‍​ഡു​ക​ളും മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റും വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടും വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ന്‍.

Tags : Nattuvishesham DistrictNews DeepikaNews District Panchayat

Recent News

Corehub Up