പണം തട്ടിയ കേസിൽ റിമാൻഡിലായ അഖിൽരാജും സുനിലും.
നെടുമങ്ങാട് : മുക്കുപണ്ടം പണയംവച്ച് 55 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മണ്ണന്തല പൊലിസ് അറസ്റ്റ് ചെയ്ത പൊലിസുകാരനെയും ബാങ്ക് അപ്രൈസറെയും റിമാൻഡ് ചെയ്തു.
പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലിസുകാരനും വട്ടപ്പാറ സ്വദേശിയുമായ അഖിൽ രാജ്, നാലാഞ്ചിറ സ്റ്റെപ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാനറ ബാങ്കിലെ അപ്രൈസർ വിഴിഞ്ഞം സ്വദേശി സുനിൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തത്. നാലാഞ്ചിറ സ്റ്റെപ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാനറ ബാങ്ക് ശാഖയിലാണ് അപ്രൈസർ സുനിലിന്റെ ഒത്താശയോടെ അഖിൽരാജ് മുക്കുപണ്ടം പണയംവച്ചു 55ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തത്. ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു വെളിവായത്.
ബാങ്ക് ശാഖാ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.