റോഡ് വികസന കമ്മിറ്റി കൺവീനർ ജോസ് കണക്കഞ്ചേരിക്ക് കൈമാറുന്നു.
കുളത്തുവയൽ: ജലസേചന വകുപ്പിന് അധീനതയിലുള്ള ചക്കിട്ടപാറ-പള്ളിക്കുന്ന്-കേളോത്തുവയൽ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി, എംഎൽഎമാർ എന്നിവർക്ക് കത്തുകൾ അയച്ചു.
കുളത്തുവയൽ തീർത്ഥാടന കേന്ദ്രം, സെന്റ് ജോർജ് എൽപി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടനവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡ് കാലങ്ങളായി ടാറിംഗ് തകർന്ന് കുണ്ടും കുഴികളും നിറഞ്ഞ നിലയിലാണ്. കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിലിന്റെ നേതൃത്വത്തിലാണ് അധികാരികൾക്ക് കത്തുകൾ അയച്ചത്. റോഡിന്റെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഫാ. കുര്യാക്കോസ് ഐക്കുളമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കണക്കഞ്ചേരി കൺവീനറായി റോഡ് വികസന കമ്മിറ്റിയും രൂപീകരിച്ചു. യോഗത്തിൽ ഷാജു കണക്കഞ്ചേരി, ബിജു വാക്കയിൽ, ബേബി കണക്കഞ്ചേരി, സജി വെങ്കട്ടയിൽ, സ്വർഗകുമാർ മലയാറ്റിൽ, ജിനോ തച്ചിലാടിയിൽ എന്നിവർ പങ്കെടുത്തു.
Tags : Public Works Department NattuVishasham DistrictNews