ഡോ. പി.കെ. സുമോദൻ വിഷയാവതരണം നടത്തുന്നു.
കോടഞ്ചേരി: 2026ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിന്റെ പശ്ചാത്തലത്തിൽ "പ്രകാശജനിതകം' എന്ന വിഷയത്തിൽ കോടഞ്ചേരി ഗവ. കോളജിൽ കൊളോക്വിയം സംഘടിപ്പിച്ചു. ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ. പി.കെ. സുമോദൻ വിഷയാവതരണം നടത്തി.
പ്രകാശജനിതകവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.ടി. മഞ്ജുഷ അധ്യക്ഷത വഹിച്ചു.
Tags : Colloquium Nattuvishesham Districtnews