നവീകരണം അന്തിമഘട്ടത്തിലെത്തിയ ചിറ്റൂർ പുഴപ്പാലത്തിന്റെ ദൃശ്യം.
ചിറ്റൂർ: പുഴപ്പാലം നവീകരണം നിശ്ചയിച്ചതിലും മുന്പ് പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കാൻ കഴിയുമെന്ന് കരാറുകാരൻ.
നവംബർ 11 ന് പാലം പണികൾ പൂർത്തിയാവുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും പ്രശ്നങ്ങൾ കണക്കിലെടുത്താണ് പരമാവധി വേഗത്തിൽ പണി പൂർത്തീകരിച്ച് അഞ്ചിന് തുറക്കാൻ ലക്ഷ്യമിട്ട് ജോലികൾ പുരോഗമിക്കുന്നത്.
അഞ്ചിനകം കോൺക്രീറ്റ് ഭാഗം ബലപ്പെടും എന്നാണ് കണക്കാക്കുന്നത്. പാലത്തിന്റെ അടിയിലും ഉപരിതലജോലികളും പൂർത്തികരിച്ചിരിക്കുകയാണ്. നിലവിൽ ഹ്രസ്വദൂര സ്വകാര്യ ബസുകൾ പാലത്തിനിരുവശത്തു നിന്നും ദീർഘദൂര കേരള, തമിഴ്നാട് അന്തർസംസ്ഥാന ബസുകളെല്ലാം വണ്ടിത്താവളം വിളയോടി വഴിയാണ് സഞ്ചാരം. കാറുകളും മറ്റു ചെറിയ വാഹനങ്ങളും പാറക്കളം, പാലത്തുള്ളി വഴിയാണ് യാത്ര.
വിദ്യാർഥികളുടെ യാത്രാപ്രശ്നങ്ങളും കൂടി കണക്കിലെടുത്താണ് നവംബർ 5 ന് പാലം തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Tags :