കൊട്ടാരക്കര: ആൾമറ ഇല്ലാത്ത കിണറ്റിലേക്ക് കാൽ വഴുതി വീണ് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. തേവലപ്പുറം വെണ്ടാർ കരുവായത്തു കൊച്ചുവീട്ടിൽ ലിജി - ലക്ഷ്മി രാജ് ദമ്പതികളുടെ ഏക മകൻ നാലാം ക്ലാസ് വിദ്യാർഥി നിരഞ്ജൻ (11) ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം പ്രദേശത്തുള്ള കാവിളക്കാവിൽ പോയി തിരികെ വരുമ്പോൾ വീട്ടിലേക്ക് വേഗം എത്താനായി കുറുക്കുവഴിയുള്ള റബർ തോട്ടത്തിലൂടെ നടന്ന് വരവേ ആയിരുന്നു നിരഞ്ജൻ കാൽ വഴുതി വീഴുന്നത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ലോറി ഡ്രൈവർ ആണ്.
Tags : slipping into well niranjan