x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നേ​രി​ട്ട് ന​ട​ത്തും


Published: January 23, 2026 12:03 AM IST | Updated: January 23, 2026 12:03 AM IST

ചാ​രും​മൂ​ട്: കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നേ​രി​ട്ട് ന​ട​ത്തും. പാ​ത​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നീ​ണ്ടു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​ര​മാ​യി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​തമ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​റ്റം വ​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. ഇ​തു​വ​രെ സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖേ​ന പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​നം നാ​ലു​വ​രി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ഏ​ജ​ൻ​സി​യി​ൽ മാ​റ്റം വ​ന്നി​രി​ക്കു​ക​യാ​ണ്.

കൊ​ല്ലം ക​ട​വൂ​ർ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് വ​രെ ഉ​ൾ​പ്പെ​ടു​ന്ന പു​തു​ക്കി​യ അ​ലൈ​ൻ​മെ​ന്‍റ് അം​ഗീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഏ​ക​ദേ​ശം 216 കി​ലോ​മീ​റ്റ​ർ ദൂ​രം ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള എ​ൻ​എ​ച്ച്-183ന്‍റെ വി​ക​സ​ന, പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത അഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ നേ​രി​ട്ട് ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.

ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നേ​രി​ട്ട് പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ ആ​ധു​നി​ക രൂ​പ​ക​ൽ​പ്പ​ന, ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക നി​ല​വാ​രം, മ​തി​യാ​യ ഫ​ണ്ടിം​ഗ്, സ​മ​യ​ബ​ന്ധി​ത നി​ർ​വ​ഹ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി വ്യ​ക്ത​മാ​ക്കി. ദ​ശ​ക​ങ്ങ​ളാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ഈ ​ദേ​ശീ​യ​പാ​ത, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഗ​താ​ഗ​തം, വ്യാ​പാ​രം, വി​നോ​ദ​സ​ഞ്ചാ​രം, കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സൗ​ക​ര്യം എ​ന്നി​വ​യ്ക്ക് നി​ർ​ണാ​യ​ക​മാ​ണ്.

അ​തേ​സ​മ​യം, ഭൂ​മി​യേ​റ്റെ​ടു​പ്പ്, ന​ഷ്ട​പ​രി​ഹാ​രം, പു​ന​ര​ധി​വാ​സം എ​ന്നി​വ​യി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ച്ചാ​യി​രി​ക്ക​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​ത​വും ഉ​പ​ജീ​വ​ന​വും സം​ര​ക്ഷി​ക്കു​ന്ന വി​ധ​ത്തി​ൽ, സാ​മൂ​ഹി​ക നീ​തി​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കി​യാ​ണ് വി​ക​സ​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കേ​ണ്ട​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു

എ​ൻ​എ​ച്ച്-183 വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി എ​ന്നി​വ ത​മ്മി​ലു​ള്ള ഫ​ല​പ്ര​ദ​മാ​യ ഏ​കോ​പ​നം, പ്ര​വൃ​ത്തി​ക​ൾ അ​നാ​വ​ശ്യ വൈ​കീ​ടു​ക​ളി​ല്ലാ​തെ ആ​രം​ഭി​ച്ച് പൂ​ർ​ത്തി​യാ​ക്ക​ണം. ദേ​ശീ​യ​പാ​ത​യു​ടെ സ​മ​ഗ്ര വി​ക​സ​നം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.

Tags : Development activities nattuvishesham local news

Recent News

Corehub Up