പ്രിൻസിപ്പൽ പ്രഫ. ഡോ. ജി.എസ്. ഗിരീഷ്കുമാറിനെ ആദരിക്കുന്നു.
മേലുകാവ്: മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളജിലെ പൂർവ വിദ്യാർഥികളുടെയും എൻഎസ്എസിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മേരിഗിരി ഐഎച്ച്എം ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ, ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ ഭക്ഷ്യധാന്യ കിറ്റു വിതരണവും ഡയാലിസിസ് കിറ്റു വിതരണം നടത്തി.
ഹെൻറി ബേക്കർ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽഎം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കോളജ് അലുമ്നി അസോസിയേഷൻ പ്രസിഡന്റും ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡോ. സ്റ്റാലിൻ കെ. തോമസ് ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്തു.
എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ജി.എസ്. ഗിരീഷ് കുമാറിനെയും എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയെയും പൊന്നാട അണിയിച്ച് ആദരിച്ചു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിൽസൺ മാത്യു, ഡോ. ഉമാറാണി, ജസ്റ്റിൻ ജോസഫ്, ദേവിക, ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : blood donation NattuVishasham DistrictNews