ജില്ലാ ക്ഷീരസംഗമം സംഘാടകസമിതി രൂപീകരണ യോഗം സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂർ: ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ക്ഷീരസംഗമം ചിറ്റൂർ ടൗൺ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടത്താൻ തീരുമാനം.
വിവിധ കമ്മിറ്റികളുടെ രൂപീകരണത്തിനായി പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന യോഗം സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ ആർ. ബാബു അധ്യക്ഷത വഹിച്ചു.
ചിറ്റൂർ ടൗൺ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സി.ബി. രംഗനാഥൻ, ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി. മാത്യു, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് പ്രവീണ, ചിറ്റൂർ ക്ഷീരവികസന ഓഫിസർ ഐ. ഫൈസൽ, കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമകൃഷ്ണൻ, പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാമിനാഥൻ, എരുത്തേന്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശ് പ്രസംഗിച്ചു.
Tags : District Dairy Meet nattuvishesham local news District Dairy Meet in Chittur