പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ എൻജിന് ഭാഗത്തുനിന്ന് തീ ഉയര്‍ന്നത് അണയ്ക്കുന്നു.
കൊടകര: ദേശീയപാതയില്‍ പേരാമ്പ്ര ഫ്ലൈ ഓവറിനു മുകളില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ എന്‍ജിനില്‍നിന്ന് തീയുയര്‍ന്നത് പരിഭ്രാന്തിപരത്തി. രാവിലെ എട്ടരയോടെയാണ് സംഭവം.
തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോയിരുന്ന ബസിന്റെ എന്ജിന് ഭാഗത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. വാഹനത്തിലുള്ള അഗ്നിശമന ഉപാധികള്‍ ഉപയോഗിച്ച് ജീവനക്കാര്‍ തീയണക്കാന്‍ ശ്രമിക്കുകയും അഗ്നിരക്ഷാ സേന യെ വിവരമറിയിക്കുകയും ചെയ്തു. ചാലക്കുടയില്നിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എസ്. വിജയകുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തി എന്ജിന് തണുപ്പിച്ച് അപകടാവസ്ഥ പരിഹരിച്ചു.
Tags :