x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ വിതരണം ചെയ്തു

വെബ് ഡെസ്ക്
Published: September 11, 2026 12:38 AM IST | Updated: September 11, 2026 12:38 AM IST

കെ​​എ​​സ്എ​​സ്എ​​സ് കാ​​രി​​ത്താ​​സ് ഇ​​ന്ത്യ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ല​​ഭ്യ​​മാ​​ക്കു​​ന്ന ഭ​​ക്ഷ്യ​​കി​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ നി​​ര

കോ​​ട്ട​​യം: കാ​​രി​​ത്താ​​സ് ഇ​​ന്ത്യ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സെ​​സൈ​​റ്റി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ്ര​​ള​​യ ദു​​രി​​ത്വാ​​ശ്വാ​​സ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​മാ​​യി ഭ​​ക്ഷ്യ​​കി​​റ്റു​​ക​​ള്‍ വി​ത​ര​ണം ചെ​യ്തു.

തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ല്‍ ഭ​​ക്ഷ്യ​​കി​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു.

കെ​​എ​​സ്എ​​സ്എ​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സു​​നി​​ല്‍ പെ​​രു​​മാ​​നൂ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍ സി​​ജോ തോ​​മ​​സ്, കോ​-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ന​​ക്ഷ​​ത്ര എ​​ന്‍. നാ​​യ​​ര്‍, ആ​​നി തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. 100 പ്ര​​ള​​യബാ​​ധി​​ത കു​​ടും​​ബ​​ങ്ങ​​ള്‍​ക്കാ​​ണ് ഭ​​ക്ഷ്യ​​കി​​റ്റു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്ത​​ത്.

Tags : Local News Nattuvishesham Food kits distributed

Recent News

Corehub Up