കുരുവിക്കൂട് തളിർ നാട്ടുചന്തയിൽ നടത്തിയ ഭക്ഷ്യസുരക്ഷാ ബോധവത്കരണം പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.
എലിക്കുളം: കുരുവിക്കൂട് തളിർ നാട്ടുചന്തയിൽ ഭക്ഷ്യസുരക്ഷയ്ക്കൊപ്പം സുരക്ഷിതഭക്ഷണം എന്ന ബോധവത്കരണ പരിപാടി നടത്തി. പച്ചക്കറിവിത്തുകൾ, നടീൽവസ്തുക്കൾ, കൃഷി ലഘുലേഖകൾ എന്നിവ വിതരണം ചെയ്തു.
എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു. നാട്ടുചന്ത പ്രസിഡന്റ് രാജു അമ്പലത്തറ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി. നാട്ടുചന്ത സെക്രട്ടറി വിത്സൺ മാത്യു പാമ്പൂരിക്കൽ, വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, ട്രഷറർ മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, വിനോദ് ഓണപ്പുംകുന്നേൽ എന്നിവർ പ്രസംഗിച്ചു. തുടർപരിപാടിയായി കാർഷിക പഠനപരിപാടികൾ നടത്തും.
Tags :