x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​പാ​ച​കഎ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗം ത​ട​യാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാവ​കു​പ്പി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: October 28, 2026 06:40 AM IST | Updated: October 28, 2026 06:40 AM IST

ഓ​പ്പ​റേ​ഷ​ൻ തെ​ളി​മ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന.

പാ​ല​ക്കാ​ട്: പാ​ച​ക എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ‘ഓ​പ്പ​റേ​ഷ​ൻ തെ​ളി​മ’ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി. പ​ല​ഹാ​ര​ങ്ങ​ളും എ​ണ്ണ​ക്ക​ടി​ക​ളും നി​ർ​മി​ക്കു​ന്ന യൂ​ണി​റ്റു​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മൂ​ന്ന് സ്പെ​ഷ​ൽ സ്ക്വാ​ഡു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 12 സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ നോ​ട്ടീ​സും ഒ​രു സ്ഥാ​പ​ന​ത്തി​ന് ഇം​പ്രൂ​വ്മെ​ന്‍റ് നോ​ട്ടീ​സും ന​ൽ​കി.

മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റിം​ഗ് ലാ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​ന്പ​ത് പാ​ച​ക എ​ണ്ണ പ​രി​ശോ​ധി​ച്ച​തി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 12 ലി​റ്റ​ർ പാ​ച​ക എ​ണ്ണ ന​ശി​പ്പി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ തെ​ളി​മ​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സി.​എ​സ്. രാ​ജേ​ഷ് അ​റി​യി​ച്ചു.

Tags :

Recent News

Corehub Up