ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.
നെയ്യാറ്റിന്‍കര : നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഹിരോഷിമ ദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റർ ഒ.എൻ ജോയ് ഉദ്ഘാടനം നിർവഹിച്ചു. ഹിരോഷിമ ദിന പ്രത്യേക അസംബ്ലി, യുദ്ധവിരുദ്ധ ഗാനാലാപനം, സമാധാന സന്ദേശം, ക്വിസ് മത്സരം, വിജയികൾക്ക് സമ്മാന വിതരണം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.