x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ളിഗ്രേ​സ് - മാ​ള മാ​ര​ത്ത​ൺ നാ​ളെ


Published: March 21, 2026 12:59 AM IST | Updated: March 21, 2026 12:59 AM IST

മാള: ​ഹോ​ളിഗ്രേ​സ് - മാ​ള മാ​ര​ത്ത​ൺ സീ​സ​ൺ ര​ണ്ട് നാ​ളെ ന​ട​ക്കും. ഹോ​ളി​ഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ഓ​ടാം ന​ന്മനി​റ​ഞ്ഞ ത​ല​മു​റ​യ്ക്കാ​യി' എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി ന​ട​ത്തു​ന്ന മാ​രത്ത​ൺ രാ​വി​ലെ ആ​റി​ന് മാ​ള പാ​റേ​ക്കാ​ട്ട് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍ററി​ൽ നി​ന്നാ​രം​ഭി​ക്കും.

തി​രി​കെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സ​മാ​പി​ക്കു​ന്ന മാ​ര​ത്ത​ണി​ൽ 10 കി​ലോ​മീ​റ്റ​ർ മി​നി മ​ര​ത്തൺ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി മൂ​ന്ന് വീ​തം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​മു​ണ്ട്. അ​ഞ്ച് കി​ലോ​മീ​റ്റ​റി​ൽ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി നാ​ലു വീ​തം വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം.

എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി മൂ​ന്നു കി​ലോ​മീ​റ്റ​ർ ഫ​ൺ റ​ൺ എ​ന്ന രീ​തി​യി​ലും മാ​ര​ത്ത​ൺ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ങ്കെ​ടു​ക്കാ​ൻ നേ​ര​ത്തെ എ​ത്തു​ന്ന​വ​രി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ താ​മ​സ​സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട് ല​ക്ഷം രൂ​പ സ​മ്മാ​നത്തതു​ക​യാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നൊ​പ്പം മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്ത് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ക്കും. ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ഹോ​ളി​ഗ്രേ​സ് വി​ദ്യാ​ർഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തോ​ടൊ​പ്പം ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ഹോ​ളി ഗ്രേ​സ് മെ​ഗാ മാ​ര​ത്ത​ൺ സീ​സ​ൺ ര​ണ്ടി​ന്‍റെ സം​ഘാ​ട​ക​സ​മി​തി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ബെ​ന്നി ബ​ഹ​നാ​ൻ എം​പി, വി.ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ എ​ന്നി​വ​രു​ണ്ട്. വി​വി​ധ ക​മ്മി​റ്റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 51 അം​ഗ സ്വാ​ഗ​ത സം​ഘം ഇ​തി​ന​കം ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. വി​വ​ര​ങ്ങ​ൾ​ക്ക് - 8943219493, 7994616366.

Tags : HolyGrace nattuvishesham local news

Recent News

Corehub Up