ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ലിസമ്മ സാമുവൽ നിർവഹിക്കുന്നു.
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെ നേതൃത്വത്തിൽ മിനി ഹാക്കത്തോണ്‍ - ഐഡിയത്തോൺ 2k26 - സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ലിസമ്മ സാമുവൽ ഉദ്ഘാടനം ചെയ്തു. അതിസൂക്ഷ്മ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള ആശയങ്ങൾ കോളജ് കാമ്പസുകളിൽനിന്ന് ഉരുത്തിരിയണമെന്നും അതുവഴി ചെറുകിട വ്യവസായങ്ങൾ ആരംഭിച്ച് മറ്റുള്ളവർക്ക് ജോലി നൽകുന്ന തൊഴിൽ ദതാക്കളായി വിദ്യാർഥികൾ മാറണമെന്നും അവർ പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശന് ചെറുവാട്ട് ഓൺലൈനായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഇന്‍ക്യുബേഷന്‍ ആന്‍ഡ് ഇൻഡസ്ട്രി കണക്ട് ഡയറക്ടര്‍ ഡോ. ഷെറിന് സാം ജോസ് സ്റ്റാര്‍ട്ട്അപ്പ് മിഷനുകളെക്കുറിച്ച് ക്ലാസുകള്‍ നയിച്ചു.
ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ് ഓഫിസര്‍ ടി.ഡി. ജ്യോതിലക്ഷ്മി, കോളജ് അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, വകുപ്പ് മേധാവി ജിന്റുമോള്‍ ജോണ്‍, മോനിഷ എം. മോഹനൻ, പ്രെയിസി ആന്റണി, റിന്റാമോൾ മാത്യു, നാന്‍സി ഡിക്രൂസ്, ആന്റോ ജോസഫ്, അർഷന രാജീവ്, ശ്രീലക്ഷ്മി ബാബു, മരിയ ജോസഫ്, എ. അജിത്, വിദ്യാർഥി കോ-ഓർഡിനേറ്റർമാരായ അനുമോള്‍ അജി, വി.എസ്. കാര്‍ത്തിക് എന്നിവര്‍ പ്രസംഗിച്ചു.
25ലേറെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നായി 52 വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ ഐഡിയത്തോണിൽ അവതരിപ്പിക്കപ്പെട്ടു. മികച്ച ആശയങ്ങൾ പ്രവൃത്തിപഥത്തിൽ എത്തിക്കുമെന്നതിന് ജില്ലാ ഭരണകൂടവും വ്യവസായ വകുപ്പും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.