x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ കൈ​വി​ട്ട് ആ​രോ​ഗ്യ​വ​കു​പ്പും

വെബ് ഡെസ്ക്
Published: November 11, 2026 10:17 PM IST | Updated: November 11, 2026 10:17 PM IST

കോ​ന്നി: കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ അ​ന്യ​മാ​യ കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടി​ല്ല. ശ​ബ​രി​മ​ല​യു​ടെ ബേ​സ് ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യി ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​വും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ നി​ശ്ച​യി​ക്കാ​റു​ണ്ടെ​ങ്കി​ലും മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പും താ​ത്പ​ര്യം കാ​ട്ടാ​റി​ല്ല. ഇ​ത്ത​വ​ണ തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്പാ​യി ആ​രോ​ഗ്യ​മ​ന്ത്രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി യോ​ഗം വി​ളി​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തും ന​ട​ന്നി​ട്ടി​ല്ല.

ആ​ധു​നി​ക കെ​ട്ടി​ട​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യ്ക്കൊ​പ്പം ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ആ​ദ്യ എം​ബി​ബി​എ​സ് ബാ​ച്ച് ഇ​ക്കൊ​ല്ലം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ക​യാ​ണ്.

ഡോ​ക്ട​ർ​മാ​രു​ടെ ല​ഭ്യ​ത, വി​ദ​ഗ്ധ ചി​കി​ത്സ, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, പീ​ഡി​യാ​ട്രി​ക്സ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്ത​ണ​മെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​വ​ശ്യം. ഓ​ർ​ത്ത​ഡോ​പീ​ഡി​ക്സ് വി​ഭാ​ഗ​ത്തി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ ഉ​റ​പ്പാ​യു​ള്ള​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ നി​ന്നും അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ രോ​ഗി​ക​ളെ എ​ത്തി​ക്കു​ക​യും ബു​ദ്ധി​മു​ട്ടാ​കും. പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക്ലി​നി​ക്ക​ൽ പ​ഠ​ന​ത്തി​നു പു​റ​ത്തേ​ക്കു പോ​കേ​ണ്ട സാ​ഹ​ച​ര്യ​വും സം​ജാ​ത​മാ​യി.

കെ​ട്ടി​ട​ങ്ങ​ൾ സ​ജ്ജം

ആ​ധു​നി​ക കെ​ട്ടി​ട​ങ്ങ​ളും അ​ക്കാ​ദ​മി​ക് സൗ​ക​ര്യ​ങ്ങ​ളും ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് അ​ടി​ത്ത​റ​യാ​ണെ​ങ്കി​ലും അ​വ​യു​ടെ പ്ര​യോ​ജ​നം സാ​ധാ​ര​ണ​ക്കാ​രു​ടെ ചി​കി​ത്സ​യി​ൽ പ്ര​തി​ഫ​ലി​ക്കു​മ്പോ​ഴാ​ണ് വി​ക​സ​നം പൂ​ർ​ണ​മാ​കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ, ശ​സ്ത്ര​ക്രി​യ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടോ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഭാ​വി​യെ അ​ല​ട്ടു​ന്ന​ത്.

ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ​യും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക​യും ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, അ​ന​സ്തേ​ഷ്യ, ഓ​ർ​ത്തോ​പീ​ഡി​ക്സ്, പീ​ഡി​യാ​ട്രി​ക്സ്, ഗൈ​ന​ക്കോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​ത് രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​നി​വാ​ര്യ​മാ​ണ്.

ശ​സ്‌​ത്ര​ക്രി​യാ വി​ഭാ​ഗ​ങ്ങ​ൾ അ​ട​ഞ്ഞു​ത​ന്നെ

ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ലേ​ക്കു മ​തി​യാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ‌​ക്കു മു​ന്പേ എ​ത്തി​ച്ച​താ​ണെ​ങ്കി​ലും ഇ​പ്പോ​ഴും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​സ​ജ്ജ​മ​ല്ല. അ​ന​സ്തേ​ഷ്യാ സം​വി​ധാ​ന​ങ്ങ​ൾ, പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം, ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മു​ള്ള പ​രി​ച​ര​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും വെ​ന്റി​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും അ​പ​ര്യാ​പ്ത​ത​യാ​യി നി​ല​നി​ൽ​ക്കു​ന്നു.

കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യി​ലും ഗ​ർ​ഭി​ണി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ലും പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ക​യും ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്കും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ന​വ​ജാ​ത​ശി​ശു തീ​വ്ര​പ​രി​ച​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ്ര​സ​വ​സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നും സി​സേ​റി​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണം. അ​ന​സ്തേ​ഷ്യാ സേ​വ​നം, ര​ക്ത​ബാ​ങ്ക്, പ്ര​സ​വ​ശേ​ഷ​മു​ള്ള പ​രി​ച​ര​ണം എ​ന്നി​വ​യു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്റെ​യും സു​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രേ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്.

പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ കു​റ​വ്

ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ, സ്കാ​നിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള രോ​ഗ​നി​ർ​ണ​യ സം​വി​ധാ​ന​ങ്ങ​ൾ, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, അ​ടി​യ​ന്ത​ര ചി​കി​ത്സ എ​ന്നി​വ​യാ​ണ് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്കു ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്.

സ​ങ്കീ​ർ​ണ​മാ​യ രോ​ഗാ​വ​സ്ഥ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ സേ​വ​ന​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി വി​ക​സി​പ്പി​ക്കു​ക​യും വേ​ണം. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ക്ലി​നി​ക്ക​ൽ പ​രി​ശീ​ല​ന​വും പ്ര​ധാ​ന ഘ​ട​ക​മാ​ണ്.

ആ​ദ്യ എം​ബി​ബി​എ​സ് ബാ​ച്ച് പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കേ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും സം​യു​ക്ത ഇ​ട​പെ​ട​ലാ​ണു​ണ്ടാ​കേ​ണ്ട​ത്.

Tags : Health Department Nattuvishesham Districtnews

Recent News

Corehub Up