x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം ദേ​വ​സ്വം ബോ​ർ​ഡി​നെ​ന്ന്

വെബ് ഡെസ്ക്
Published: November 11, 2026 10:25 PM IST | Updated: November 11, 2026 10:25 PM IST

മെ​ഗാ ക്ലീ​ന്‍ ഡ്രൈ​വ് ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം സു​ഗ​മ​മാ​യും ത​ട​സ​ര​ഹി​ത​വു​മാ​യി ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം എം​പ്ലോ​യീ​സ് ഫ്ര​ണ്ട്. തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മാ​സ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന് രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്ന് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ലേ​ല​ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക, നെ​യ്യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക, അ​നാ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക ധൂ​ർ​ത്തും ചെ​ല​വു​ക​ളും ഒ​ഴി​വാ​ക്കു​ക, പ​ര്യാ​പ്ത​മാ​യ രീ​തി​യി​ൽ അ​ര​വ​ണ ടി​ന്നു​ക​ളു​ടെ ക​രു​ത​ൽ ശേ​ഖ​രം ഉ​റ​പ്പാ​ക്കു തു​ട​ങ്ങി​യ നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ളാ​ണ് സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​വ​യി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ തീ​ർ​ഥാ​ട​ന​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.

മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ദേ​വ​സ്വം മ​ന്ത്രി​യും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നോ​ടു പ​ല​ത​വ​ണ നി​ർ​ദേ​ശി​ച്ചി​രു​ന്നു.
എ​ന്നാ​ൽ, പ​ല നി​ർ​ദേ​ശ​ങ്ങ​ളും ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ബോ​ർ​ഡ് നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് കു​റ്റ​പ്പെ​ടു​ത്തി. ആ​വ​ശ്യ​മാ​യ മ​രാ​മ​ത്ത് ജോ​ലി​ക​ൾ പോ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. അ​ര​വ​ണ പ്ലാ​ന്‍റി​ന്‍റെ പു​തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. അ​ര​വ​ണ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ നെ​യ്യ് വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​ർ ന​ട​പ​ടി​ക​ൾ ഇ​തേ​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളി​ലും അ​നാ​സ്ഥ​ക​ളി​ലും എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച​താ​യും പാ​ളി​ച്ച​ക​ൾ ജീ​വ​ന​ക്കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​കി​ല്ലെ​ന്നും സം​ഘ​ട​ന ചൂ​ണ്ട‌ി​ക്കാ​ട്ടി.

​ർ​ഥാ​ട​നപാ​ത ശു​ചീ​ക​രി​ച്ച്
വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

വ​ട​ശേ​രി​ക്ക​ര: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ന പാ​ത​ക​ളും ഇ​ട​ത്താ​വ​ള​ങ്ങ​ളും ശു​ചി​ത്വ​പൂ​ര്‍​ണ​മാ​യി നി​ല​നി​ര്‍​ത്തു​ന്ന​തി​ന് വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ക്ലീ​ന്‍ ഡ്രൈ​വി​ല്‍ 300 പേ​ര്‍ പ​ങ്കെ​ടു​ത്തു. കു​മ്പ​ളാം​പൊ​യ്ക മു​ത​ല്‍ ച​മ്പോ​ണ്‍ വ​രെ​യു​ള്ള പ്ര​ധാ​ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വി​വി​ധ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു.

കു​മ്പ​ളാം​പൊ​യ്ക ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ കേ​ശ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ര്‍. സു​മാ​ഭാ​യി അ​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന സൂ​സ​ന്‍ ജേ​ക്ക​ബ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി കു​മ്പ​ളാം​പൊ​യ്ക മു​ത​ല്‍ ച​മ്പോ​ണ്‍ വ​രെ​യു​ള്ള പാ​ത ഒ​മ്പ​ത് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ഓ​രോ മേ​ഖ​ല​യു​ടെ​യും ചു​മ​ത​ല അ​ത​ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും സ്ഥി​രം​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍​ക്കും ന​ല്‍​കി. നി​യോ​ഗി​ക്ക​പ്പെ​ട്ട ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക​യും ഇ​ട​ത്താ​വ​ള​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

Tags : responsible Nattuvishesham Districtnews

Recent News

Corehub Up