x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ നി​യോ​ഗി​ക്ക​ണം: അ​യ്യ​പ്പ​ധ​ർ​മ പ​രി​ഷ​ത്ത്

വെബ് ഡെസ്ക്
Published: November 11, 2026 10:22 PM IST | Updated: November 11, 2026 10:22 PM IST

പ​ത്ത​നം​തി​ട്ട: കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ സ​ങ്കേ​ത​മാ​യി ശ​ബ​രി​മ​ല മാ​റി​യെ​ന്നും മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ൻ നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്കു സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി ശ​ബ​രി​മ​ല ശ്രീ ​അ​യ്യ​പ്പ​ധ​ർ​മ പ​രി​ഷ​ത്ത് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ർ​ക്കു​ന്നം രാ​മ​ൻ നാ​യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഇ​ന്ന​ത്തെ ബോ​ർ​ഡ് ഭ​ര​ണം ഏ​റ്റ​തി​നു​ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ന​ട​ന്നി​ട്ടു​ള്ള കെ​ടു​കാ​ര്യ​സ്ഥ​ത​യും കൊ​ള്ള​യും ഭ​ര​ണ​കാ​രി​ക​ളു​ടെ ക​ഴി​വു​കേ​ടാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത് . മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് ന​ട​ക്കാ​ൻ സ​ർ​ക്കാ​രും ഹൈ​ക്കോ​ട​തി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഒ​രു ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യെ നി​യോ​ഗി​ക്ക​ണം. വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ഭ​ക്ത​ജ​ന​സ​മി​തി​ക​ളും ന​ൽ​കി​വ​ന്നി​രു​ന്ന അ​ന്ന​ദാ​നം നി​ർ​ത്ത​ലാ​ക്കി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും അ​ഴി​മ​തി ന​ട​ത്താ​നു​ള്ള അ​വ​സ​ര​ത്തി​നു വേ​ണ്ടി​യാ​ണ്. മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കു​ത്ത​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന​മാ​ണ് പ​മ്പ​യി​ലും ശ​ബ​രി​മ​ല​യി​ലും ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ശ​ബ​രി​മ​ല​യി​ലും പ​മ്പ​യി​ലും ന​ട​ന്നി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭ​ക്ത​ജ​ന​ങ്ങ​ളെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 100 സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ധ​ർ​മ പ​രി​ഷ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സു​ക​ൾ, അ​യ്യ​പ്പ​ക്ഷേ​ത്ര​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ധ​ർ​മ​പ​രി​ഷ​ത്ത് സേ​വ​ന​പ്ര​വ​ർ​ത്ത സു​ക​ൾ, മെ​ഡി​ക്ക​ൽ സ​ഹാ​യ​കേ​ന്ദ്ര​വും, കോ​മ്പ​ത്തൂ​ർ കെ​ജി ഹോ​സ്‌​പി​റ്റ​ലു മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു . ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ച​വ​റ സു​രേ​ന്ദ്ര​ൻ പി​ള്ള​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Ayyappa Dharma Parishath Nattuvishesham Districtnews

Recent News

Corehub Up