ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല നിർവഹിക്കുന്നു.
കോഴഞ്ചേരി: അയിരൂര്‍-രാമേശ്വരം ഗവ. എച്ച്എസ്എസില്‍ ഫുട്ബോള്‍ ടീം രൂപീകരണത്തിന്റെ ഭാഗമായി അഞ്ചു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പരിശീലനം തുടങ്ങി. ഇന്റര്‍സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍. ഫുട്ബോള്‍ ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ എസ്.ആര്. സന്തോഷ്, പ്രധാനാധ്യാപിക എസ്. ലേഖ, പിടിഎ പ്രസിഡന്റ് ബിനു ചിറപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
Tags : Rameswaram School Nattuvishesham Districtnews