x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സെ​ൻ​ട്ര​ൽ ബോ​ർ​ഡ് സ്കൂ​ൾ​സ് നീ​ന്ത​ൽ: വ​ടു​ത​ല ഡോ​ൺ ബോ​സ്കോ​യ്ക്ക് ആ​ധി​പ​ത്യം

വെബ് ഡെസ്ക്
Published: November 11, 2026 10:20 PM IST | Updated: November 11, 2026 10:20 PM IST

ബോ​ർ​ഡ് സ്കൂ​ൾ​സ് ഷോ​ർ​ട്ട് കോ​ഴ്സ് നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പ് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: മാ​ർ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ മെ​മ്മോ​റി​യ​ൽ പ്ര​ഥ​മ കേ​ര​ള സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് സ്കൂ​ൾ​സ് ഷോ​ർ​ട്ട് കോ​ഴ്സ് നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എ​റ​ണാ​കു​ളം വ​ടു​ത​ല ഡോ​ൺ ബോ​സ്കോ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​ധി​പ​ത്യം നേ​ടി. തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ സ്വി​മ്മിം​ഗ് പൂ​ളി​ൽ ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തും, കൊ​ല്ലം ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പ് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും വേ​ൾ​ഡ് അ​ക്വാ​ട്ടി​ക്സ് ടെ​ക്നി​ക്ക​ൽ സ്വി​മ്മിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ എ​സ്. രാ​ജീ​വ്, ബി​സി​ആ​ർ​എ​സ് പ്രി​ൻ​സി​പ്പ​ൽ ഷെ​ർ​ലി ആ​ൻ തോ​മ​സ്, ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കോ​ശി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
സം​സ്ഥാ​ന​ത്തെ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് സ്കൂ​ളു​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ സം​സ്ഥാ​ന​ത​ല നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പാ​ണി​ത്. 11നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 175 ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 107 ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ജൂ​നി​യ​ർ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ (ഗ്രൂ​പ്പ് 1, 2 ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും) 30 ഒ​ന്നാം സ്ഥാ​ന​വും 15 ര​ണ്ടാം സ്ഥാ​ന​വും നാ​ല് മൂ​ന്നാം സ്ഥാ​ന​വു​മ​ട​ക്കം 340 പോ​യി​ന്‍റ് നേ​ടി​യാ​ണ് വ​ടു​ത​ല ഡോ​ൺ ബോ​സ്കോ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 134 പോ​യി​ന്‍റു​മാ​യി (ഏ​ഴ് ര​ണ്ടാം സ്ഥാ​ന​വും 12 മൂ​ന്നാം സ്ഥാ​ന​വും) തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും, 63 പോ​യി​ന്‍റു​മാ​യി കൊ​ല്ലം ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ല​യോ​ള ഐ​സി​എ​സ്ഇ സ്കൂ​ൾ (30 പോ​യി​ന്‍റ്), പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ (28 പോ​യി​ന്‍റ്) എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ.

സ​ബ് ജൂ​നി​യ​ർ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും (ഗ്രൂ​പ്പ് 3, 4 ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും) 19 ഒ​ന്നാം സ്ഥാ​ന​വും 17 ര​ണ്ടാം സ്ഥാ​ന​വും ഏ​ഴ് മൂ​ന്നാം സ്ഥാ​ന​വു​മ​ട​ക്കം 289 പോ​യി​ന്‍റ് നേ​ടി വ​ടു​ത​ല ഡോ​ൺ ബോ​സ്കോ മു​ന്നി​ലെ​ത്തി. തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ 148 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. കൊ​ല്ലം ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ (39 പോ​യി​ന്‍റ്), തി​രു​വ​ന​ന്ത​പു​രം ക്രൈ​സ്റ്റ് ന​ഗ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (37 പോ​യി​ന്‍റ്), പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ (24 പോ​യി​ന്‍റ്) എ​ന്നി​വ​ർ യ​ഥാ​ക്ര​മം മൂ​ന്ന്, നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ നേ​ടി. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കും.

Tags : Don Bosco Nattuvishesham Districtnews

Recent News

Corehub Up