x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് കൂ​ടു​ത​ൽ ബ​സു​ക​ൾ

വെബ് ഡെസ്ക്
Published: November 11, 2026 10:29 PM IST | Updated: November 11, 2026 10:29 PM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന 16 മു​ത​ൽ പ​ന്പ​യി​ലേ​ക്ക് കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സു​ക​ൾ​ക്കു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി പ​ത്ത​നം​തി​ട്ട ഡി​പ്പോ. ഡി​പ്പോ​യി​ലേ​ക്ക് 22 ബ​സു​ക​ൾ സ്പെ​ഷ​ൽ സ​ർ​വീ​സി​നാ​യി എ​ത്തി​ക്കും.
പ​ത്ത​നം​തി​ട്ട​യി​ലെ ആ​റു ബ​സു​ക​ൾ​കൂ​ടി പ​ന്പ സ​ർ​വീ​സി​നാ​യി മാ​റ്റും. സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളാ​യി​രി​ക്കും കൂ​ടു​ത​ലാ​യി സ​ർ​വീ​സി​നു​ണ്ടാ​കു​ക. 19 സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളും ഒ​ന്പ​ത് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട - പ​ന്പ സ​ർ​വീ​സി​നു​ണ്ടാ​കു​ക. സൂ​പ്പ​ർ ഫാ​സ്റ്റി​ന് 147 രൂ​പ​യും ഫാ​സ്റ്റി​ന് 143 രൂ​പ​യു​മാ​യി​രി​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും പ​ന്പ​യി​ലേ​ക്കു​ള്ള യാ​ത്രാ​നി​ര​ക്ക്.

തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് അ​നു​സ​രി​ച്ച് 24 മ​ണി​ക്കൂ​റും ബ​സ് സ​ർ​വീ​സു​ക​ളു​ണ്ടാ​കും. നി​ല​വി​ൽ പ​ന്പ​യി​ലേ​ക്കു​ള്ള പ്രി​യ​ദ​ർ​ശ​നി ഓ​ർ​ഡി​ന​റി സ്ഥി​രം സ​ർ​വീ​സു​ക​ൾ മ​ണ്ഡ​ല​കാ​ല​ത്തും തു​ട​ർ​ന്നേ​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​വൈ​കു​ന്നേ​രം 6.45നു​മാ​ണ് നി​ല​വി​ൽ പ​ന്പ ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ള്ള​ത്. ഇ​തു​കൂ​ടാ​തെ രാ​വി​ലെ 10.00, 11.20 സ​മ​യ​ങ്ങ​ളി​ൽ ര​ണ്ട് സ്ഥി​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ പ​ന്പ സ​ർ​വീ​സു​ക​ളു​മു​ണ്ട്.
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് വി​രി​വ​യ്ക്കാ​നും വി​ശ്ര​മി​ക്കാ​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​രു​ക്കും.

ചാ​ർ​ട്ടേ​ഡ് ട്രി​പ്പു​ക​ൾ

പ​ന്പ​യി​ലേ​ക്ക് കെ​എ​സ്ആ​ർ‌​ടി​സി ചാ​ർ​ട്ടേ​ർ​ഡ് ട്രി​പ്പു​ക​ൾ അ​യ​യ്ക്കാ​ൻ സ​ജ്ജ​മാ​ണ്. ചാ​ർ​ട്ടേ​ർ​ഡ് ട്രി​പ്പു​ക​ൾ​ക്ക് നി​ശ്ചി​ത നി​ര​ക്ക് മു​ൻ​കൂ​ട്ടി അ​ട​യ്ക്ക​ണം. ആ​ളു​ക​ളെ നി​ർ​ത്തി​ക്കൊ​ണ്ടു പോ​കി​ല്ല. പ​ന്പ​യി​ൽ നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കും ചാ​ർ​ട്ടേ​ർ​ഡ് ട്രി​പ്പു​ക​ൾ ല​ഭ്യ​മാ​കും.
ചാ​ർ‌​ട്ടേ​ർ​ഡ് ബ​സു​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് പ​ന്പ​യി​ലേ​ക്ക് ഫാ​സ്റ്റി​ന് 9300 രൂ​പ​യും സൂ​പ്പ​ർ ഫാ​സ്റ്റി​ന് 9700 രൂ​പ​യു​മാ​ണ് നി​ര​ക്ക്. സൂ​പ്പ​ർ ഡീ​ല​ക്സി​ന് 10764 രൂ​പ അ​ട​യ്ക്ക​ണം. ഒ​രു ബ​സി​ൽ ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും കൂ​ടാ​തെ 51 യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാം.
ചാ​ർ​ട്ടേ​ർ​ഡ് ബ​സു​ക​ളി​ൽ സീ​റ്റ് നി​റ​യ​ണ​മെ​ന്ന നി​ർ​ബ​ന്ധ​മി​ല്ല. അ​യ്യ​പ്പ​ഭ​ക്ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് എ​ത്തി ക​യ​റ്റി​ക്കൊ​ണ്ടു പോ​കും. ബ​സ് എ​ത്തു​ന്ന സ്ഥ​ലം​വ​രെ​യു​ള്ള നി​ര​ക്ക് അ​ധി​ക​മാ​യി ഈ​ടാ​ക്കും.

പ​ന്ത​ള​ത്തെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

പ​ന്ത​ളം: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്ത​ളം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ശു​ചീ​ക​ര​ണ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന, മ​രാ​മ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 80 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യി. തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത​വും ശു​ചി​ത്വ​പൂ​ർ​ണ​വു​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്.

തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്ത​ള​ത്ത് എ​ത്തു​ന്ന വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ന്ന​ദാ​ന മ​ണ്ഡ​പം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചു. മ​ണ്ഡ​പം പൂ​ർ​ണ​മാ​യും ശു​ചീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​പ​രി​സ​ര​വും ക​ട​വും ശു​ചീ​ക​രി​ച്ചു. ക്ഷേ​ത്ര​പ​രി​സ​ര​ത്തും പാ​ർ​ക്കി​ങ് മേ​ഖ​ല​യി​ലും കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ച് വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തേ​ണ്ട മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ആ​രം​ഭി​ച്ചു. പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് സെ​പ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ചേ​ർ​ത്ത​ല​യി​ലെ എ​ഫ്എ​സ്ടി​പി പ്ലാ​ന്‍റി​ലേ​ക്കു നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചു. പാ​ർ​ക്കിം​ഗി​നാ​യി സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യാ​ൽ അ​ധി​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ക​ച്ച​വ​ട​വും ത​ട​യു​ന്ന​തി​ന് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ക്വാ​ഡി​നെ​യും സ​ജ്ജ​മാ​ക്കും.
തീ​ർ​ഥാ​ട​ക​ർ​ക്ക് വ​ഴി​കാ​ട്ടു​ന്ന​തി​നു​ള്ള ദി​ശാ​ബോ​ർ​ഡു​ക​ളും കു​ളി​ക്ക​ട​വു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചു. വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​പ​രി​സ​ര​ത്തും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും ന​ട​ത്തി.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വാ​ട​ക​യി​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്ന മൂ​ന്നു ല​ക്ഷം രൂ​പ ഈ ​വ​ർ​ഷം ഒ​ഴി​വാ​ക്കി​ക്കി​ട്ടു​ന്ന​തി​നാ​യി എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ദേ​വ​സ്വം മ​ന്ത്രി​യെ​യും ബോ​ർ​ഡി​നെ​യും നി​ര​ന്ത​രം സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ക ഒ​ഴി​വാ​ക്കി ല​ഭി​ച്ചു.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എം.​ആ​ർ. കൃ​ഷ്ണ​കു​മാ​രി, വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​മ​ണി​ക്കു​ട്ട​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​സ്. അ​രു​ൺ, സു​നി​ത വേ​ണു, ബി. ​പ്ര​ദീ​പ്, സാ​ബി​റ ബീ​വി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : More buses Nattuvishesham Districtnews

Recent News

Corehub Up