x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ.​ ഡോ. ബി​ജു വ​ര്‍​ഗീ​സ് പ​യ്യ​മ്പ​ള്ളി​ലി​ന്‍റെപൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം

വെബ് ഡെസ്ക്
Published: November 11, 2026 10:27 PM IST | Updated: November 11, 2026 10:40 PM IST

ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ന്നു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പു​​​​ഷ്പ​​​​ഗി​​​​രി ഗ്രൂ​​​​പ്പ് ഓ​​​​ഫ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സി​​​​ന്‍റെ​​​​യും പു​​​​ഷ്പ​​​​ഗി​​​​രി മെ​​​​ഡി​​​​സി​​​​റ്റി​​​​യു​​​​ടെ​​​​യും സി​​​​ഇ​​​​ഒ​​​​യും കാ​​​​ത്ത​​​​ലി​​​​ക് ഹെ​​​​ല്‍​ത്ത് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ കേ​​​​ര​​​​ള റീ​​​​ജി​​​​യ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ ഫാ.​​ ​​ഡോ. ബി​​​​ജു വ​​​​ര്‍​ഗീ​​​​സ് പ​​​​യ്യ​​​​മ്പ​​​​ള്ളി​​​​ലി​​​​ന്‍റെ പൗ​​​​രോ​​​​ഹി​​​​ത്യ ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷം മാ​​​​തൃ ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യ ചെ​​​​ങ്ങ​​​​രൂ​​​​ര്‍ സെ​​​​ന്‍റ് ജോ​​​​ര്‍​ജ് ക​​​​ത്തോ​​​​ലി​​​​ക്കാ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്നു.

മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാതോലി​​​​ക്കാ ​ബാ​​​​വ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ബി​​​​ഷ​​​​പ് ഡോ. ​​​​യൂ​​​​ഹാ​​​​നോ​​​​ന്‍ മാ​​​​ര്‍ തെ​​​​യോ​​​​ഡോ​​​​ഷ്യ​​​​സ് അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി ഫാ. ​​​​മാ​​​​ത്യു പു​​​​ണ​​​​ക്കു​​​​ളം സ്വാ​​​​ഗ​​​​തം ആ​​​​ശം​​​​സി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ല്‍ ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി എം​​​​പി, അ​​​​ഡ്വ. വ​​​​ര്‍​ഗീ​​​​സ് മാ​​​​മ്മ​​​​ന്‍ എം​​​​എ​​​​ല്‍​എ, പു​​​​ഷ്പ​​​​ഗി​​​​രി ഗ്രൂ​​​​പ്പ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ അ​​​​ഡ്വൈ​​​​സ​​​​ര്‍ ജേ​​​​ക്ക​​​​ബ് പു​​​​ന്നൂ​​​​സ്, ഫാ. ​​​​ജി​​​​ജി പി. ​​​​ഏ​​​​ബ്ര​​​​ഹാം പ​​​​യ്യ​​​​മ്പ​​​​ള്ളി​​​​ല്‍, ബ​​​​ഥ​​​​നി കോ​​​​ണ്‍​വ​​​​ന്‍റ് മ​​​​ദ​​​​ര്‍ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സി​​​​സ്റ്റ​​​​ര്‍ ശാ​​​​ന്തി എ​​​​സ്ഐ​​​​സി എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Silver Jubilee Nattuvishesham Districtnews

Recent News

Corehub Up