ഉപജില്ലാ സ്കൂൾ കലോത്സവം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അമ്പിളി ഭാസ്കർ പതാക ഉയർത്തി. കണ്ണോരം 2026 എന്ന പേരിൽ ഏഴു വേദികളിലായാണ് മത്സരങ്ങൾ. 70ലധികം സ്കൂളുകളിൽനിന്ന് 3000ത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും.
മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ ആന്റോ ആന്റണി എംപി കലോത്സവം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭാധ്യക്ഷ സിന്ധു അനിൽ അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം പിന്നണി ഗായകൻ അജിത് ജി. കൃഷ്ണൻ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ജി. അനിൽകുമാർ, കൗൺസിലർമാരായ ശോഭ കെ. മാത്യു, സി.കെ. അർജുനൻ, പി.കെ. അനീഷ്, അൻസർ മുഹമ്മദ്, വി.ആർ. ജോൺസൺ, മഞ്ജു പ്രദീപ്, ലിയോ അഖിൽ, ജിജി സാം മാത്യു ഫാ.സോജു എം. തോമസ്, പി.എ. അൻസലാ മുഹമ്മദ്, മനോജ് കെ. ഫിലിപ്പ്, പ്രിൻസിപ്പൽ ഹേമ മേരി മാത്യു, പ്രഥമ അധ്യാപിക ഷീജ ബേബി, അഭിഷേക് ജെ. ദേവ്, റെജി ചാക്കോ എന്നിവർ പ്രസംഗിച്ചു
കലോത്സവ ലോഗോ രൂപകല്പന ചെയ്ത കട്ടച്ചിറ ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലെ നിരഞ്ജനയ്ക്ക് എംപി ആദരം നൽകി. പത്തനംതിട്ട മാർത്തോമ്മാ, കാതോലിക്കേറ്റ്, സെന്റ് മേരീസ് സ്കൂളുകളാണ് വേദികൾ.