പന്തളം ഉപജില്ലാ സ്കൂൾ കലോത്സവം സി.വി. ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പന്തളം: വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിനു തുടക്കമായി. കലോത്സവത്തിന്റെ ഉദ്ഘാടനം സാംസ്കാരിക ഘോഷയാത്രയോടെയായിരുന്നു. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷത വഹിച്ചു.
സി.വി. ശാന്തകുമാർ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എ. രാജേഷ്കുമാർ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ശ്രീദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിലാസിനിയമ്മ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ രഘു പെരുമ്പുളിക്കൽ, തുമ്പമൺ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശാമുവൽ മാത്യു, പന്തളം തെക്കേക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു, തുമ്പമൺ ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീല വർഗീസ്, ജിജാ ബാബു, ഷൈനി, അജിത റോയ്, എഇഒ ജി. ശ്രീദേവി, ബിപിസി ബി. വിഷ്ണു, സ്വാഗതസംഘം കമ്മിറ്റി കൺവീനർ പി.എം. ശാമുവേൽ എന്നിവർ പ്രസംഗിച്ചു.
പന്തളം ഉപജില്ലയിലെ 42 സ്കൂളുകളിൽനിന്ന് 1500 പ്രതിഭകളാണ് മൂന്നു ദിവസം നീണ്ടുനില്ക്കുന്ന കലോത്സവത്തിൽ മാറ്റുരക്കുന്നത്. നാളെ വൈകുന്നേരം കലോത്സവം സമാപിക്കും. സമാപന സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ ഉദ്ഘാടനം ചെയ്യും.
Tags : Pandalam Nattuvishesham Districtnews