പ്രോ ബോണോ (സൗജന്യ നിയമ സേവനം) ക്ലബ് ഹൈക്കോടതി റിട്ട. ജസ്റ്റീസ് സി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
നാലാഞ്ചിറ: തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോയിൽ കേന്ദ്ര സർക്കാരിന്റെ ‘ദിഷ 2.0’ പദ്ധതിയിലെ ‘ന്യായബന്ധു പ്രോഗ്രാമിനു കീഴിലെ പ്രോ ബോണോ (സൗജന്യ നിയമ സേവനം) ക്ലബ് കേരള ഹൈക്കോടതി റിട്ട. ജസ്റ്റീസ് സി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. 2026 - 27 സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ കേന്ദ്ര നീതി വകുപ്പ് അനുവദിച്ചു.
സാധാരണക്കാർക്ക് സൗജന്യവും കാര്യക്ഷമവുമായ നിയമസഹായം ഉറപ്പാക്കുന്നതിനും നിയമ വിദ്യാർഥികളിൽ "പ്രോ ബോണോ' സംസ്കാരം വളർത്തിയെടുക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പുരോഗതിയും പ്രവർത്തന റിപ്പോർട്ടുകളും കോളജ് നിശ്ചിത സമയത്തിനകം മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതുണ്ട്. ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന്റെ ന്യായ് ബന്ധു പ്രോഗ്രാം മാനേജർ ശിവം ദ്വിവേദി, കോളജ് ഡയറക്ടർ ഫാ. ആദർശ് കുമ്പളത്ത്, പ്രിൻസിപൽ ഡോ. ആർ. ബിജുകുമാർ, അസോ. പ്രഫ. ഡോ. മീര മാത്യു, പ്രൊ ബോണോ ക്ലബ് ഫാക്കൽറ്റി കോ-ഓർഡിനേറ്റർസ് അശ്വതി എസ്. നായർ, വി. അലക്സ്, എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District News DeepikaNews Inauguration