പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.
കൊട്ടാരക്കര: ശബരിമല തീർഥാടകരെ ആക്രമിച്ച സംഭവമായി ബന്ധപ്പെട്ട് പ്രതികളെ കൊട്ടാരക്കര പൊലിസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങി. കൊട്ടാരക്കര സബ് ജയിൽ റിമാൻഡിൽ ആയ പ്രതികളെ പിന്നീട് ആലപ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ 11ന് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടയക്കുകയായിരുന്നു.
പൊലിസ് കസ്റ്റഡിയിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും കൃത്യംനടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയത്. കസ്റ്റഡിയിൽ വാങ്ങിയ പൂർത്തി അന്വേഷണം പൂർത്തിയാക്കി പ്രതികളെ ഇന്നലെ വൈകുന്നേരം അഞ്ചോടുകൂടി കോടതിയിൽ തിരികെ ഹാജരാക്കി.
കൊട്ടാരക്കര എസ് ഐ ഹേമന്ത് കുമാറിന്റെ പൊലിസ് സംഘമാണ് അന്വേഷണം നടത്തുന്നത്. തെളിവെടുപ്പ് നടക്കുന്ന വേളയിൽ കൊട്ടാരക്കര ഡിവൈഎസ്പി എസ്.ഷെരീഫും മറ്റ് പൊലിസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
Tags :