x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തെ​ളി​മ: എ​ണ്ണ​പ്പ​ല​ഹാ​ര ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി

വെബ് ഡെസ്ക്
Published: October 28, 2026 10:24 PM IST | Updated: October 28, 2026 10:24 PM IST

എ​ണ്ണ​പ്പ​ല​ഹാ​ര ശാ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​പ്പ​റേ​ഷ​ന്‍ തെ​ളി​മ 2.0 എ​ന്ന പേ​രി​ല്‍ ന​ട​ന്നുവ​രു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 10 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ച​ട്ടവി​രു​ദ്ധ​മാ​യി പ​ത്ര​ക്ക​ട​ലാ​സി​ല്‍ സൂ​ക്ഷി​ച്ച എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​പ്പി​ച്ചു. ആ​റ് സ്ഥാ​പ​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കി. ഒ​രു സ്ഥാ​പ​ന​ത്തി​ന് റെ​ക്ടി​ഫി​ക്കേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി. പാ​ച​ക എ​ണ്ണ​യു​ടെ ഏ​ഴ് സ​ര്‍​വേ​യ​ല​ന്‍​സ് സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മി​ഷ​ണ​ര്‍ ബൈ​ജു പി.​ ജോ​സ​ഫ്, ഭ​ക്ഷ്യസു​ര​ക്ഷാ ഓ​ഫി​സ​ര്‍​മാ​രാ​യ ആ​ന്‍ മേ​രി ജോ​ണ്‍​സ​ണ്‍, സൈ​ജു കെ.​ രാ​മ​നാ​ഥ്, ഡോ. ​എം.​ മി​ഥു​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ക​ണ്ടെ​ത്തി​യ ന്യൂ​ന​ത​ക​ള്‍

സ്ഥാ​പ​ന​വും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ചി​ട്ടി​ല്ല. പാ​ഴ്‌വ​സ്തു​ക്ക​ളും സ്റ്റേ​ഷ​ന​റി മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും കൃ​ത്യ​മാ​യി നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്നി​ല്ല. ജീ​വ​ന​ക്കാ​ര്‍ വ്യ​ക്തിശു​ചി​ത്വം പാ​ലി​ക്കു​ന്നി​ല്ല. ഹെ​യ​ര്‍ ക്യാ​പ്, ഏ​പ്ര​ണ്‍ എ​ന്നി​വ ധ​രി​ക്കു​ന്നി​ല്ല. ചി​ല ജീ​വ​ന​ക്കാ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡില്ല. സ്ഥാ​പ​ന​ത്തി​ലെ എ​ണ്ണ​ക്ക​ടി​ക​ള്‍ പ​ത്ര​ക്ക​ട​ലാ​സി​ല്‍ നി​ര​ത്തി സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഫു​ഡ് ഗ്രേ​ഡ് അ​ല്ലാ​ത്ത ക​ണ്ടെ​യ്‌​ന​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു.

പി​ഴ​യ​ട​പ്പി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു എ​ന്ന് ബോ​ധ്യ​പ്പെ​ട്ട മൂ​ന്നാ​ര്‍ ല​ക്ഷം കോ​ള​നി ഹ​ര്‍​ഷ​ന്‍ ഹോം ​മെ​യ്ഡ് ഫു​ഡി​നും ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യും പ്ര​വ​ര്‍​ത്തി​ച്ച ക​ട്ട​പ്പ​ന അ​മ്പ​ല​ക്ക​വ​ല​യി​ലെ ബ​ജ്ജി​ക്ക​ട​യ്ക്കും ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തുവ​രെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​യ്ക്കു​ന്ന​തി​നും നി​ര്‍​ദേശം ന​ല്‍​കി.

മൂ​ന്നാ​ര്‍ സെ​റ്റി​ല്‍​മെ​ന്‍റ് കോ​ള​നി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മോ​സ നി​ര്‍മാ​ണ യൂ​ണി​റ്റ്, ക​ട്ട​പ്പ​ന ഹി​ല്‍​ടോ​പ് പൊലിസ് വ​ള​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ച്ചൂ​സ് ബേ​ക്ക്, ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫിസി​ന് സ​മീ​പം ശ്യാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ല​ഹാ​ര നി​ര്‍​മാ​ണ യൂ​ണിറ്റ്, ക​ട്ട​പ്പ​ന മേ​ട്ടു​കു​ഴി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​ബാ​ര്‍ പാ​ല​പ്പം, ക​ട്ട​പ്പ​ന കു​ന്ത​ളം​പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മ്മ ഫു​ഡ്, വെ​ള്ള​യാം​കു​ടി കോ​ള​ജ് ഹോ​സ്റ്റ​ലി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ളൂ​സ് ബേ​ക്കേ​ഴ്‌​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് ന​ല്‍​കി.

ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു. എ​ണ്ണ​ക്ക​ടി​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ്, ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു​മാ​ത്രം ബി​ല്ല് സ​ഹി​തം വാ​ങ്ങു​വാ​ന്‍ ശ്ര​ദ്ധി​ക്കു​ക. എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ഫു​ഡ് ഗ്രേ​ഡ് ക​ണ്ട​യ്‌​ന​റു​ക​ളി​ലാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

പ​ല​ഹാ​ര​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​വ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും സൂ​ര​ക്ഷി​ത​മാ​യി മാ​ത്രം അ​ത് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Tags :

Recent News

Corehub Up