കാഞ്ഞിരപ്പള്ളി: കേരള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഓട്ടോ ഡ്രൈവർ റിട്ടേൺ യാത്ര സൗജന്യമാക്കി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചേലയിൽ അൻവർ സാദത്താണ് തന്റെ ഓട്ടോയിലെ റിട്ടേൺ യാത്രയ്ക്ക് പൈസ ഒഴിവാക്കുന്നത്.
25 വർഷമായി പട്ടിമറ്റത്തെ ഓട്ടോ ഡ്രൈവറാണ് അൻവർ സാദത്ത്. തികഞ്ഞ കോൺഗ്രസ് അനുഭാവിയും. റിട്ടേൺ യാത്ര സൗജന്യമാണെന്ന് കാണിച്ച് ഓട്ടോറിക്ഷയുടെ പുറകിലും ഉള്ളിലും സ്റ്റിക്കറും പതിച്ചിട്ടുണ്ട്. ഓട്ടം തുടരുന്ന കാലത്തോളം സൗജന്യ റിട്ടേൺ യാത്ര തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.