പുല്‍പ്പള്ളിയില്‍ ചേര്‍ന്ന എകെപിസി ജില്ലാ കമ്മിറ്റി രൂപീകരണ യോഗത്തില്‍നിന്ന്.
പുല്‍പ്പള്ളി: പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പെയിന്റ് കമ്പനികള്‍ ഇന്‍ഷ്വറന്‍സ് പരിക്ഷ ഉറപ്പുവരുത്തണമെന്ന് ഓള് കേരള പെയിന്റേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കള്‍ ചേര്‍ത്ത് ഉത്പാദിപ്പിക്കുന്ന പെയിന്റുകള്‍ ഉപയോഗിക്കുന്നതുമൂലം തൊഴിലാളികള്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കമ്പനികള്‍ മനസിലാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പ്രത്യേകം ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോഷി കുരീക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫൈസല്‍ അധ്യക്ഷത വഹിച്ചു. പി.സി. ബേബി, റോബിന് ജേക്കബ്, കെ.കെ. ഷിജു, സജീര്‍ കാഞ്ഞിരപ്പള്ളി, ഷാജി കുര്യാക്കോസ്, ജോണ്സണ് പുതുപ്പള്ളി, നാരായണന് മൂവാറ്റുപുഴ, സിറാജുദ്ദീന് തൃക്കാക്കര, മുഹമ്മദ് സലിം പെരുമ്പാവൂര്‍, അഫ്സല് ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി തങ്കച്ചന് മാനന്തവാടി-പ്രസിഡന്റ്, ഷിനോയ് പുല്‍പ്പള്ളി-വൈസ് പ്രസിഡന്റ ബിനോയ് സീതാമൗണ്ട്-ജനറല്‍ സെക്രട്ടറി, ബിജു തൊണ്ടര്‍നാട്-ജോയിന്റ് സെക്രട്ടറി, ബെന്നി പനമരം-ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഇതോടനുബന്ധിച്ചു നടന്നു. ഭാരവാഹികളായി മനോജ് കാപ്പാട്-വൈസ് പ്രസിഡന്റ്, സനല്‍ സജി എറണാകുളം-മീഡിയ സെല്‍ ചെയര്മാന്, ജിജോ തലപ്പുഴ, സുരേഷ് കാഞ്ഞിരപ്പള്ളി-എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Insurance coverage NattuVishasham DistrictNews