കൊല്ലം : കൊല്ലത്ത് നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്താൻ നിർണായകമായത് ഗോവയിലെ ശിശുസംരക്ഷണ വിഭാഗത്തിന്റെ ഇടപെടൽ. കാണാതായതിന്റെ അടുത്ത ദിവസം 23-ന് തന്നെ കുട്ടി ഗോവ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സംരക്ഷണത്തിൽ എത്തിയിരുന്നുവെന്നാണ് അവസാനമായി ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്.തുടർന്ന് കുട്ടിയെ ഗോവയിലെ ഡബ്ലിയുസിസി കേന്ദ്രത്തിന് കൈമാറുകയും തുടർന്നു ജുവനൈൽ ഹോമിലേക്കും മാറ്റിയിരുന്നു.
അഞ്ചു ദിവസത്തോളം കുട്ടി അവിടെ സുരക്ഷിതമായി കഴിഞ്ഞു. മലയാളം അറിയുന്ന കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊതുപ്രവർത്തകനും മലയാളിയുമായ കേരള മുസ്ലിം കൾച്ചറൽ സെന്റർ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ഹംസാ സാഗറിനെ വിവരം അറിയിക്കുകയും അതനുസരിച്ച് കേരള സംഘടനാ പ്രവർത്തകർ വഴി കുട്ടിയെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിന് നൽകിയിരുന്ന ഫോൺ നമ്പർ വഴി വിവരങ്ങൾ കൈമാറിയതോടെയുമാണ് നിർണായകമായ വഴിത്തിരിവുണ്ടായത്.
Tags :