കാരുണ്യമാതാ മാതൃവേദി ചെറുപുഴ മേഖലാ വാർഷികം ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
ചെറുപുഴ: കാരുണ്യമാതാ മാതൃവേദി ചെറുപുഴ മേഖലാ വാർഷികം കോലുവള്ളി തിരുക്കുടുംബ പള്ളി പാരിഷ് ഹാളിൽ നടന്നു. ജപമാലറാലിയോടെയാണു വാർഷികാഘോഷത്തിനു തുടക്കമായത്. ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സോജി നെല്ലിക്കൽ അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപതാ ഡയറക്ടർ ഫാ. ജോബി കോവാട്ട് മുഖ്യപ്രഭാഷണവും ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
മേഖലാ ഡയറക്ടർ ഫാ. കുര്യാക്കോസ് അറയ്ക്കൽ, അതിരൂപതാ ആനിമേറ്റർ സിസ്റ്റർ ലിന്റ, അതിരൂപതാ ഇൻ ചാർജ് റെജീന, മേരി ജോസ്, സിസ്റ്റർ അതുല്യ എന്നിവർ പ്രസംഗിച്ചു.
മേഖലാ സെക്രട്ടറി റെക്സി കുറ്റ്യാത്ത് റിപ്പോർട്ടും മേഖലാ ട്രഷറർ റോസമ്മ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജൂബിലേറിയൻ സിസ്റ്റർ ലിന്റയെ ആദരിക്കുകയും യൂണിറ്റ് പ്രസിഡന്റുമാരെ അനുമോദിക്കുകയും അതിരൂപത കലോത്സവ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.
Tags :