x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​തി​ർ കാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് പു​ന്ന​പ്ര യുപി സ്കൂ​ളി​ൽ തു​ട​ക്കം

വെബ്ഡെസ്ക്
Published: November 11, 2026 11:02 PM IST | Updated: November 11, 2026 11:02 PM IST

പു​ന്ന​പ്ര യു​പി സ്കൂ​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​മ്പ​ല​പ്പു​ഴ:​ കൃ​ഷി​വ​കു​പ്പും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ക​തി​ർ കാ​ർ​ഷി​ക ക്ല​ബ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ന്ന​പ്ര യു​പി സ്കൂ​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി.​ പ​ദ്ധ​തി ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി​യി​ൽ​നി​ന്ന് അ​ക​ന്നു​പോ​കു​ന്ന പു​തു​ത​ല​മു​റ​യെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക, കു​ട്ടി​ക​ളി​ലൂ​ടെ കാ​ർ​ഷി​ക സം​സ്കാ​ര​വും ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

കൃ​ഷി​യാ​ണ് ല​ഹ​രി എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ടെ ല​ഹ​രി​ക്കെ​തി​രാ​യ സാ​മൂ​ഹി​ക പ്ര​തി​രോ​ധ​ത്തി​ൽ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കു​ട്ടി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കു​ക​യും ഭ​ക്ഷ്യ​സു​ര​ക്ഷ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​നം, സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ്യോ​ത്പാ​ദ​നം എ​ന്നി​വ​യ്ക്ക് ക​രു​ത്തു​പ​ക​രു​ന്ന ജ​ന​കീ​യ മു​ന്നേ​റ്റ​മാ​യി ക​തി​ർ പ​ദ്ധ​തി​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

കൃ​ത്യ​താ കൃ​ഷി, ഹൈ​ഡ്രോ​പോ​ണി​ക്സ് തു​ട​ങ്ങി​യ ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ കു​റ​ഞ്ഞ സ്ഥ​ല​ത്തു​പോ​ലും കാ​ര്യ​ക്ഷ​മ​മാ​യ ഉ​ത്പാ​ദ​നം സാ​ധ്യ​മാ​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വ് പ​ക​രാ​നാ​കും.

സ്കൂ​ളി​ൽ 10 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ച്ച​ക്ക​റി​ത്തോ​ട്ടം ത​യാ​റാ​ക്കു​ന്ന​ത്.

Tags : Kathir agricultural project Nattuvishesham DistrictNews

Recent News

Corehub Up