x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുരീക്കാട് റെയിൽവേ മേൽപാലം സ്ഥലമേറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലെന്ന് മന്ത്രി അനൂപ് ജേക്കബ്


Published: November 20, 2026 06:11 AM IST | Updated: November 20, 2026 06:11 AM IST

അ​നൂ​പ് ജേ​ക്ക​ബ്

തി​രു​വാ​ങ്കു​ളം: കു​രീ​ക്കാ​ട് റെ​യി​ല്‍​വേ മേ​ല്‍​പാല​ത്തി​നാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. ഭൂ​മി​യു​ടെ വി​ല നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ല്‍ ല​ഭി​ച്ച 17 വി​ശ​ദ​മാ​യ മൂ​ല്യ​നി​ര്‍​ണ​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ള്ള​താ​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ന്‍ 31.2 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തു​ക ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 41സ്ഥ​ല​മു​ട​മ​ക​ളി​ല്‍ നി​ന്നാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഇ​വ​രു​ടെ സ്ഥ​ല​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ മൂ​ല്യ​നി​ര്‍​ണ​യ സ്റ്റേ​റ്റ്മെ​ന്‍റി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ള്ള​താ​യും ആ​വ​ശ്യ​മാ​യ 31.2 കോ​ടി രൂ​പ ആ​ര്‍​ബി​ഡി​സി ല​ഭ്യ​മാ​ക്കി റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റി​യാ​ല്‍ ഒ​ന്ന​ര മാ​സ​ത്തി​ന​കം സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ജി.​പ്രി​യ​ങ്ക അ​റി​യി​ച്ചു.

മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ചോ​റ്റാ​നി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. രാ​ജു, സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍, കി​ഫ്ബി, ആ​ര്‍​ബി​ഡി​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Land acquisition nattuvishesham local news Kurikkad Railway Overpass Land acquisition

Recent News

Corehub Up