എൽഡിഎഫ് അംഗങ്ങൾ ബ്ലോക്ക് സെക്രട്ടറിയെ ഉപരോധിച്ചപ്പോൾ.
കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ വിവാദങ്ങൾക്കു പിന്നാലെ എൽഡിഎഫ് മെമ്പർമാർ ഇന്ന ലെ രാവിലെ സെക്രട്ടറിയെ ഉരോധിച്ചു.
കിൻഫ്ര അപ്പാരൽ പാർക്കിൽ 13 വർഷം മുന്പു തൊഴിൽ തട്ടിപ്പുനടത്തി പൂട്ടിപ്പോയ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ നിയമനം ബ്ലോക്ക് ഓഫീസിൽ നടത്തുമെന്നു പ്രസിഡന്റിന്റെ വാർട്സാപ്പ് സന്ദേശം ഉണ്ടായിരുന്നു. ഇത് അനുവദിക്കില്ലെന്നും ഇവർക്ക് സർക്കാർ മുണ്ടക്കൽ എസ്റ്റേറ്റിൽ അനുവദിച്ച സ്ഥലം നൽകരുതെന്നും മെമ്പർമാർ വ്യക്തമാക്കി.
എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അനിലിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. ബ്ലോക്ക് മെമ്പർമാരായ ആർ. അനിൽ, എം. പ്രവീൺ, വി.എസ്. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് ബ്ലോക്ക് സെക്രട്ടറിയെ ഓ ഫിസിൽ തടഞ്ഞുവച്ചത്.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ചു പഞ്ചായത്തുകളിൽ ലഹരിവരുദ്ധ പ്രവർത്തനം നടത്താനെന്ന പേരിൽ സ്വകാര്യ സംഘടനയിൽനിന്നും വിദേശ ഫണ്ട് സ്വീകരിക്കൽ, ബ്ലോക്ക് പഞ്ചായത്തിന്റെ ചെലവിൽ ഒരു പിആർ ഏജൻസിക്കു 1,80, 000 രൂപയുടെ ക്വട്ടേഷൻ അംഗീകരിച്ചു നൽകൽ തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.
പോത്തൻകോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം മറ്റൊരാളെ ബിനാമിയാക്കിയാണ് ക്വട്ടേഷൻ പിടിച്ചിരിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. ഓണാഘോഷത്തിന്റെ പേരിൽ അനധികൃത പണപ്പിരിവു നടത്തിയെന്നും പഞ്ചായത്ത് ഫണ്ടിലെ രണ്ടു ലക്ഷം രൂപ ധൂർത്തടിച്ചെന്നും പ്രതിപക്ഷം ആ രോപിച്ചു. പണം വിനിയോഗിച്ചതിന്റെ കണക്ക് ഇതുവരെ കമ്മിറ്റിയിൽ വച്ചിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പഞ്ചായത്ത് ഭരണസമിതി നിലവിൽവന്ന ശേഷം ചട്ടവിരുദ്ധമായും ഏകാതിപത്യപരമായുമുള്ള നിലപാടുകളാണ് സ്വീകരിയ്ക്കുന്നതെന്നും സമരക്കാർ ആരോപിച്ചു.
Tags : gheraoed NattuVishesham DistrictNews