ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: സാമൂഹ്യസേവന, പൊതുപ്രവർത്തന രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കു പ്രചോദനവും മാർഗദീപവുമായിരുന്നു അങ്കമാലി നഗരസഭാ മുൻ വൈസ് ചെയർപേഴ്സണും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന ലിസി ടീച്ചറെന്നു നിയമസഭ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. ലിസി ടീച്ചറുടെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു മഹിളാ കോണ്‍ഗ്രസ് അങ്കമാലി, കാലടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മഹിളാ കോൺഗ്രസ്, ബ്ലോക്ക് പ്രസിഡന്റ് മീര അവറാച്ചൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് സുനില സിബി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്കു ലിസി ടീച്ചർ സ്മാരക പ്രതിഭാ പുരസ്കാര വിതരണവും ഡപ്യൂട്ടി സ്പീക്കർ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ, നേതാക്കളായ പി.ജെ. ജോയി, ബിജി സാജു, കൊച്ചുത്രേസ്യ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. മിവ ജോളി സെമിനാർ നയിച്ചു.
Tags : Nattuvishesham Districtnews Shanimol Usman