x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല; ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം

വെബ് ഡെസ്ക്
Published: November 20, 2026 08:22 AM IST | Updated: November 20, 2026 08:22 AM IST

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക്.

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ-​ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യി​ൽ മാ​ങ്ങാ​ട്ടു​പ​റ​മ്പി​ന് സ​മീ​പം ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ ച​ര​ക്കു​മാ​യി സ്ഥ​ലം​വി​ട്ട ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ പൊ​ലി​സ് അ​ന്വേ​ഷ​ണം.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ സ്വ​കാ​ര്യ വാ​ഹ​ന സ​ർ​വീ​സ് ക​മ്പ​നി മാ​നേ​ജ​ർ പു​ലി​ക്കു​രു​മ്പ സ്വ​ദേ​ശി അ​ജേ​ഷ് ജോ​സ​ഫി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നോ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കാ​നോ ലോ​റി ഡ്രൈ​വ​ർ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. അ​പ​ക​ട​ത്തി​നു​ശേ​ഷം എ​ൽ​പി​ജി വി​ത​ര​ണ വാ​ഹ​ന​വു​മാ​യി ഡ്രൈ​വ​ർ ക​ട​ന്നു ക​ള​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന അ​ജേ​ഷി​നെ അ​തു​വ​ഴി എ​ത്തി​യ ര​ണ്ട് നാ​ട്ടു​കാ​രാ​ണ് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​ത്. കാ​ലി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം ഉ​ൾ​പ്പെ​ടെ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ജേ​ഷ്. ചി​കി​ത്സ വൈ​കി​യി​രു​ന്നെ​ങ്കി​ൽ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

എ​ൽ​പി​ജി വി​ത​ര​ണ വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പൊ​ലി​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. തു​ട​ർ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഡ്രൈ​വ​റു​ടെ​യും വാ​ഹ​ന ഉ​ട​മ​യു​ടെ​യും വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Tags : investigation launched nattuvishesham local news Lorry driver not check on injured

Recent News

Corehub Up