x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​ൾ മാ​റ്റി​വ​ച്ച നൂ​റു​പേ​ർ​ക്കു സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ ന​ൽ​കും

വെബ്ഡെസ്ക്
Published: November 13, 2026 01:59 AM IST | Updated: November 13, 2026 01:59 AM IST

ക​ര​ൾ രോ​ഗി​ക​ൾ​ക്കാ​യു​ള്ള സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ലി​വ​ർ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് കേ​ര​ള​യി​ൽ അം​ഗ​ങ്ങ​ളാ​യ ക​ര​ൾ മാ​റ്റി​വ​ച്ച 100 പേ​ർ​ക്കു 30 ല​ക്ഷം രൂ​പ​യു​ടെ അ​വ​ശ്യ മ​രു​ന്നു​ക​ൾ ന​ൽ​കും. മു​ത്തൂ​റ്റ് ഫി​നാ​ൻ​സും റോ​ട്ട​റി ക്ല​ബ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഫീ​നി​ക്സും സം​യു​ക്ത​മാ​യാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അം​ഗീ​കാ​ര​പ​ത്ര​ങ്ങ​ൾ മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജേ​ക്ക​ബ് മു​ത്തൂ​റ്റ് വി​ത​ര​ണം ചെ​യ്തു.
ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള മ​രു​ന്നു​ക​ളാ​ണ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. ദീ​ർ​ഘ​കാ​ല ചി​കി​ത്സ ആ​വ​ശ്യ​മാ​യ ക​ര​ൾ രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ അ​വ​രു​ടെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത കു​റ​യ്ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും ജോ​ർ​ജ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

 

 

 

 

 

 

Tags : liver transplants. #health medicines NattuVishesham DistrictNews

Recent News

Corehub Up