മെഡിക്കല്‍കോളജ് എസ്.ഐ മുഹമ്മദ് യാസിന് സ്റ്റേഷനില്‍ വച്ച് ജോസഫിന് സ്മാര്‍ട്ട്ഫോണ്‍ കൈമാറുന്നു.
ഉള്ളൂര്‍: നഷ്ടപ്പെട്ടുപോയ സ്മാര്‍ട്ട് ഫോണ്‍ ഉടമയ്ക്കു കണ്ടെത്തി നല്കി മെഡിക്കല്‍കോളജ് പൊലിസ്. വയനാട് സ്വദേശി ജോസഫിന്റെ സ്മാര്‍ട്ട്ഫോണാണ് ഒരുമാസത്തിനു മുമ്പ് കിംസ് ആശുപത്രിക്കും കുമാരപുരത്തിനും ഇടയ്ക്കുവച്ച് നഷ്ടപ്പെട്ടത്. 20,000 രൂപയോളം വിലവരുന്നതാണ് ഫോണ്‍. ജോസഫ് നല്കിയ പരാതിയില്‍ സൈബര്‍ ടീമിന്റെ സഹായത്തോടുകൂടി മെഡിക്കല്‍കോളജ് പൊലിസ് അന്വേഷണം നടന്നുവരുന്നതിനിടെ മെഡിക്കല്‍കോളജ് ഭാഗത്തെ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നു ഫോണ്‍ കണ്ടെത്തുകയായിരുന്നു. വഴിയില്‍ വീണുപോയ ഫോണ്‍ ആരെങ്കിലും മോഷ്ടിച്ചിരിക്കാമെന്നാണ് പൊലിസ് കരുതുന്നത്.
എന്നാല്‍ ആ സമയത്ത് ഫോണ്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഇത് റിപ്പയര്‍ ചെയ്യുന്നതിനായി ഷോപ്പില്‍ ഏല്‍പ്പിച്ചുവെന്നാണ് കടയുടമ പറയുന്നത്. ഇതിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞശേഷം കടയില്‍ സൂക്ഷിച്ചുവരുന്നതിനിടെയാണ് പൊലിസ് ഇവിടെനിന്ന് ഫോണ്‍ കണ്ടെത്തുന്നത്. മെഡിക്കല്‍കോളജ് എസ്.ഐ മുഹമ്മദ് യാസിനാണ് ജോസഫിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി സ്മാര്‍ട്ട് ഫോണ്‍ കൈമാറിയത്.