x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്ര​മ കേ​ന്ദ്രം 10 വ​ർ​ഷ​മാ​യി വി​ശ്ര​മ​ത്തി​ലാ​ണ്’

വെബ്ഡെസ്ക്
Published: November 13, 2026 02:15 AM IST | Updated: November 13, 2026 02:15 AM IST

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി നെ​ല്ലാ​റ​ച്ചാ​ലി​ൽ നി​ർ​മി​ച്ച വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ക്കു​ന്നു.

മേ​പ്പാ​ടി: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി 10 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നെ​ല്ലാ​റ​ച്ചാ​ലി​ൽ നി​ർ​മി​ച്ച വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ഇ​നി​യും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ഖേ​ന അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ ഫ​ണ്ട് ചി​ല​വ​ഴി​ച്ചാ​ണ് ഇ​ത് നി​ർ​മി​ച്ച​ത്. ഒ​രു ഹാ​ൾ, അ​ടു​ക്ക​ള, ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​ർ, ടോ​യ്‌​ലെ​റ്റ് എ​ന്നി​ങ്ങ​നെ നാ​ല് കെ​ട്ടി​ട​ങ്ങ​ളും കി​ണ​റും അ​ട​ങ്ങു​ന്ന​താ​ണ് വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം. നെ​ല്ല​റ​ച്ചാ​ൽ ജം​ങ്ഷ​നി​ലു​ള്ള റ​വ​ന്യു ഭൂ​മി​യി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് കൈ​മാ​റു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്.

ജി​ല്ലാ നി​ർമി​തി കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ നോ​ട്ട​ത്തി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ഹാ​ൾ, അ​ടു​ക്ക​ള എ​ന്നി​വ ചെ​ങ്ക​ല്ലു​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മേ​ൽ​പ്പു​ര ഓ​ട് മേ​ഞ്ഞ​തു​മാ​ണ്. വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഡി​ടി​പി​സി​ക്ക് കൈ​മാ​റാ​നാ​യി​രു​ന്നു തീ​രു​മാ​നം.​എ​ന്നാ​ൽ ഇ​തു വ​രെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ന​ട​ന്നി​ട്ടി​ല്ല. 40 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ കാ​ടു ക​യ​റി ന​ശി​ക്കു​ക​യാ​ണ്.​വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നും ല​ഘു​ഭ​ക്ഷ​ണം, പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ ത​യ്യാ​റാ​ക്കാ​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും എ​ല്ലാം ല​ക്ഷ്യ​മി​ട്ടാ​ണ് വി​ശ്ര​മ കേ​ന്ദ്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ർ​മി​ച്ച് 10 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും അ​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല എ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags : resting place touristcentre NattuVishesham DistrictNews

Recent News

Corehub Up