x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​വ​യ​ല്‍ രാ​മ​ന്‍ ക​രു​തി​വ​ച്ച സ​മ്മാ​നം വി​തു​മ്പ​ലോ​ടെ കൈ​മാ​റി ഭാ​ര്യ ഗീ​ത

വെബ്ഡെസ്ക്
Published: November 13, 2026 02:25 AM IST | Updated: November 13, 2026 02:25 AM IST

ചെ​റു​വ​യ​ല്‍ രാ​മ​ന്‍ ക​രു​തി​വ​ച്ച സ​മ്മാ​നം ഭാ​ര്യ ഗീ​ത പ്രി​യ​ങ്ക ഗാ​ന്ധി എം​പി​ക്ക് കൈ​മാ​റു​ന്നു.

ക​മ്മ​ന: ചെ​റു​വ​യ​ല്‍ രാ​മ​ന്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി​ക്ക് ക​രു​തി​വ​ച്ച സ​മ്മാ​നം വി​തു​മ്പ​ലോ​ടെ കൈ​മാ​റി ഭാ​ര്യ ഗീ​ത.ഇ​ന്ന​ലെ രാ​മ​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നും കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നും പ്രി​യ​ങ്ക എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സ​മ്മാ​ന കൈ​മാ​റ്റം. ജി​ല്ല​യി​ലെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കാ​മെ​ന്ന് ക​ഴി​ഞ്ഞ ത​വ​ണ പ്രി​യ​ങ്ക ക​മ്മ​ന​യി​ലെ​ത്തി​യ​പ്പോ​ള്‍ രാ​മ​ന്‍ വാ​ക്കു​ന​ല്‍​കി​യി​രു​ന്നു.

ഇ​ത് പാ​ലി​ക്കാ​ന്‍ അ​ദ്ദേ​ഹം നാ​ട​ന്‍ തേ​നും കു​രു​മു​ള​കും ഏ​ല​ക്ക​യു​മാ​ണ് ക​രു​തി​വ​ച്ച​ത്. പ്രി​യ​ങ്ക ക​ഴി​ഞ്ഞ ത​വ​ണ ക​മ്മ​ന​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​മ​നു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം വ​ള​ര്‍​ന്ന​ത്. പ്രി​യ​ങ്ക​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്രം അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്നു. ഇ​ന്ന​ലെ ചി​ത്രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്രി​യ​ങ്ക അ​ത് നി​മി​ഷ​ങ്ങ​ളോ​ളം നോ​ക്കി​ക്ക​ണ്ടു. രാ​മ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ പ​ല​പ്പോ​ഴും അ​വ​ര്‍ വി​കാ​രാ​ധീ​ന​യാ​യി. കു​ടും​ബ​ത്തി​ന് ഏ​ത് ആ​വ​ശ്യ​ത്തി​നും ത​ന്നെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് അ​റി​യി​ച്ചും ഫോ​ണ്‍ ന​മ്പ​ര്‍ കൈ​മാ​റി​യു​മാ​ണ് പ്രി​യ​ങ്ക മ​ട​ങ്ങി​യ​ത്.

Tags : emotion. krishi NattuVishesham DistrictNews

Recent News

Corehub Up