പിഎംഎവൈ ഭവന ഗുണഭോക്തൃ സംഗമം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്തിലെ പിഎംഎവൈ ഭവനപദ്ധതി ഗുണഭോക്തൃ സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്തു.സാധാരണക്കാരുടെ ഭവന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് 1600 വീടുകൾ അനുവദിക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 600 വീടുകൾക്ക് കരാർ നൽകി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ശേഷിക്കുന്ന ഗുണഭോക്താക്കളുടെ കരാർ നടപടികൾ വരും ദിവസങ്ങളിൽ ആരംഭിക്കും. അഞ്ച് പഞ്ചായത്തുകളിൽ നിന്നായി 500ലധികം പേർ സംഗമത്തിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് റഷീന സുബൈർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സ്ഥിരംസമിതി അധ്യക്ഷരായ വർഗീസ് മുരിയൻകാവിൽ, സന്ധ്യ ലിഷു, സി.എച്ച്. ഫസൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സല, മേഴ്സി സാബു, റുക്കിയ സലാം, അതുൽ തോമസ്, ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
Tags : A beneficiary sangamam dreamhouse NattuVishesham DistrictNews